കാസര്‍കോട്: സ്‌കൂളിലേക്ക് പോയ പതിനാറുകാരിയെ കാണാതായി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടി പതിവുപോലെ ബുധനാഴ്ചയും സ്‌കൂളിലേക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 42 വയസ്സുള്ള ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പെണ്‍കുട്ടി പോയിരിക്കാമെന്നു സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു. യുവാവിനെയും നാട്ടില്‍ നിന്നു കാണാതായതാണ് ഇത്തരമൊരു സംശയത്തിനു കാരണമെന്നു പറയുന്നു.
