കാസര്‍കോട്: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ ചെറുവത്തൂര്‍, അമ്മിഞ്ഞിക്കോട്ടെ രജീഷി(32)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ കുന്നുംകൈ പാലത്തിനു സമീപത്താണ് അപകടം. ഡ്യൂട്ടിക്കു പോവുകയായിരുന്നു രജീഷ്.
