കാഞ്ഞങ്ങാട്ട് എസ്‌ഐയെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: മണല്‍ക്കടത്ത് തടയാനുള്ള ശ്രമത്തിനിടയില്‍ എസ്‌ഐയെ ടിപ്പര്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ ഇര്‍ഫാ(28)നെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കേസിലെ രണ്ടാംപ്രതി പടന്നക്കാട്, കുറുന്തൂരിലെ അബ്ദുല്‍ സഫ്‌വാ(29)നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 2025 ജനുവരി 30ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് കിഴക്കും കരയില്‍ എത്തിയപ്പോഴായിരുന്നു വധശ്രമം ഉണ്ടായത്. അക്രമത്തില്‍ എസ്.ഐയ്‌ക്കൊപ്പം ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ അശോകന്‍ തുളുച്ചേരിക്ക് പരിക്കേറ്റിരുന്നു. ഇയാളുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page