‘അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ… നിങ്ങള്‍ ഇനി നിരീക്ഷണത്തിലാണ്..’; 200 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സിന്റെ കയ്യില്‍, ഏറെയും റവന്യൂ വകുപ്പിലുള്ളവര്‍

തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൂട്ടാന്‍ വിജിലന്‍സ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അഴിമതിക്കാരായ 200 ഉദ്യോഗസ്ഥരുടെ പട്ടിക സഹിതമാണ് റേഞ്ച് എസ്.പിമാര്‍ക്ക് നിര്‍ദേശം കൈമാറിയിരിക്കുന്നത്. വിജിലന്‍സ് ഇന്റലിജന്‍സ് ആണ് പട്ടിക തയാറാക്കിയിരിക്കുന്നത്. അതിനായി ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരാണ് പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. പട്ടികയിലുള്ള ഉദ്യോഗസ്ഥരെ നിരന്തരമായി നിരീക്ഷിച്ചു നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മാസം തോറും വിലയിരുത്താനും തീരുമാനമുണ്ട്. വിജിലന്‍സ് ഡിഐജിക്കാണ് ഇതിന്റെ ചുമതല. പ്രവര്‍ത്തനം മോശമായവരെ മാതൃ സേനയിലേക്ക് മടക്കുമെന്നും ഡയറക്ടര്‍ യോഗേഷ് ഗുപ്തയുടെ മുന്നറിയിപ്പില്‍ പറയുന്നു. ഒന്നര വര്‍ഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത യൂണിറ്റുകള്‍ വിജിലന്‍സിലുണ്ടെന്നും വിജിലന്‍സ് ഡയറക്ടര്‍ വിമര്‍ശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page