അച്ഛൻ മർദ്ദിക്കുന്നത് കണ്ടു, കെട്ടിടത്തിന്റെ മുകളിൽ നിന്ന് അമ്മയെ തള്ളിയിട്ടുവെന്ന് മകളുടെ മൊഴി; സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു, വിദഗ്ധ പോസ്റ്റുമോർട്ടം ഇന്ന്

ആലപ്പുഴ: ചേര്‍ത്തലയില്‍ വീട്ടമ്മയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ അസ്വഭാവിക മരണത്തിന് കേസ് എടുത്തതിന് പിന്നാലെ കല്ലറ പൊളിച്ച് യുവതിയുടെ മൃതദേഹം പുറത്തെടുത്തു. ഞായറാഴ്ച സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച, ചേര്‍ത്തല പണ്ടകശാലപ്പറമ്പില്‍ സോണിയുടെ ഭാര്യ സജി(46)യുടെ മൃതദേഹമാണ് പുറത്തെടുത്തത്. ഭര്‍ത്താവ് സോണിയുടെ മര്‍ദനത്തെ തുടര്‍ന്നാണ് സജി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. അച്ഛന്‍ മര്‍ദ്ദിക്കുന്നതിനിടെയാണ് സജി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോണിയെ …

എരൂരിൽ കായലിൽ യുവാവ് മരിച്ച നിലയിൽ; പ്രതി പിടിയിൽ, മദ്യപാനത്തിനിടെ അടിപിടി, തുടർന്ന് കൊലപാതകമെന്ന് പൊലീസ്

കൊച്ചി: എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് ജിഷി പിടിയിൽ. എരൂർ പെരീക്കാട് തമ്പി എന്നു വിളിക്കുന്ന സനലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സനലും ജിഷിയും തമ്മിൽ മദ്യപാനത്തിനിടെ അടിപിടിയുണ്ടായെന്നും അതിനെ തുടർ‍ന്നാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു. മറ്റ് രണ്ട് സുഹൃത്തുക്കളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇവർ പോയ ശേഷമാണ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. എരൂരിൽ കായലിൽ വീണ് മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.സനലിന്റെ മൃതദേഹം തൃപ്പൂണിത്തുറ …

ഓൺലൈൻ നിക്ഷേപ വാഗ്ദാനത്തിലൂടെ 2.23 കോടി തട്ടി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പയ്യന്നൂർ സ്വദേശി അറസ്റ്റിലായി

കാസർകോട്: ഓൺലൈൻ നിക്ഷേപ വാഗ്ദാനത്തിലൂടെ രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പയ്യന്നൂർ സ്വദേശിയെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ സ്വദേശി മുഹമ്മദ് നൗഷാദ് എടി (45 ) ആണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം ജൂലൈ എട്ടിന് കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകളിൽ പ്രതിയായ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കാസർകോട് സ്വദേശിയായ ഡോക്ടറെയാണ് ഇയാൾ കബളിപ്പിച്ച് …

റെയില്‍വേ പാളത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും എല്ലിന്‍ കഷണങ്ങളും; സംഭവം ഷിറിയയില്‍, പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

കാസര്‍കോട്: ഷിറിയ റെയില്‍വേ പാളത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും എല്ലിന്‍ കഷണങ്ങളും കണ്ടെത്തി. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തും. കണ്ടെത്തിയ തലയോട്ടിക്ക് ആറുമാസത്തിലധികം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. ട്രെയിന്‍ തട്ടി മരിച്ച ആളുടെതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം; നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ രൂക്ഷമായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി വ്യാഴാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയില്‍ ആക്രമണത്തില്‍ മനുഷ്യജീവനങ്ങള്‍ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെകെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പിടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും …

സാക്ഷരതാ മിഷന്‍ ഓഫീസ് കെട്ടിടത്തിന്റെ പിറകുവശം മദ്യം സൂക്ഷിച്ചു; എക്‌സൈസ് സംഘം എത്തിയപ്പോള്‍ മദ്യം ഉപേക്ഷിച്ച് യുവാവ് സ്ഥലം വിട്ടു, നെല്ലിക്കുന്നില്‍ നിന്ന് അധികൃതര്‍ പിടികൂടിയത് 21 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം

കാസര്‍കോട്: നെല്ലിക്കുന്നിലെ സാക്ഷരതാ മിഷന്‍ ഓഫീസ് കെട്ടിടത്തിന് പിറകു വശം കര്‍ണാടക നിര്‍മിത മദ്യം വില്‍പനക്കായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ മദ്യം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് ഏഴരമണിയോടെയാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സികെവി സുരേഷും സംഘവും നെല്ലിക്കുന്നില്‍ പരിശോധനക്കെത്തിയത്. സാക്ഷരതാ മിഷന്‍ ഓഫീസ് കെട്ടിടത്തിന് പിറകു വശം 5 പ്ലാസ്റ്റിക് കവര്‍ കെട്ടുകളിലായി 21.6 ലിറ്റര്‍ മദ്യമാണ് സൂക്ഷിച്ചത്. എക്‌സൈസ് വരുന്നത് കണ്ട പ്രതി രാകേഷ് …

പുനര്‍ നിര്‍മ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം 14 ന്; ഇന്ന് ഉച്ചയ്ക്ക് ഇതര മതസ്ഥര്‍ക്ക് മസ്ജിദ് സന്ദര്‍ശിക്കാം

കരിന്തളം: പുനര്‍ നിര്‍മ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം 14, 15 തീയതികളില്‍ നടക്കും. മസ്ജിദിന്റെ ഉദ്ഘാടനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. 14 ന് മസ്ജീദിന്റെ ഉദ്ഘാടനം മഗ്രിബ് നിസ്‌കാരത്തിനു ശേഷം സമസ്ത പ്രസിഡന്റ് ഖാസി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും. രാത്രി 8 മണിക്ക് സാംസ്‌കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ടികെ രവി ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. …

തെരുവ്‌നായ്ക്കള്‍ കടിച്ചുവലിച്ച് നവജാത ശിശുവിന്റെ മൃതദേഹം; മാതാപിതാക്കള്‍ പ്ലാസ്റ്റിക് കവറിലാക്കി മൃതദേഹം ഉപേക്ഷിച്ചുവെന്ന് ആശുപത്രി അധികൃതര്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രി പരിസരത്ത് നവജാതശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിവാദം ശക്തമായി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഒരു കുഞ്ഞിന്റെ മൃതദേഹം തെരുവ്‌നായ്ക്കള്‍ കടിച്ചുവലിക്കുന്നുവെന്ന വിവരം അറിയിച്ചത്. പരിശോധിച്ചപ്പോള്‍ തലയറ്റ നിലയില്‍ മൃതദേഹം കണ്ടു. കുഞ്ഞിന്റെ മാതാപിതാക്കള്‍ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചുവെന്നാണ് അധികൃതര്‍ ആരോപിക്കുന്നത്.ലളിത്പൂര്‍ മെഡിക്കല്‍ കോളേജിലെ ജില്ലാ വിമണ്‍സ് ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഈ കുട്ടി ജനിച്ചത്. ജന്മനാ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞിന് …

ട്രെയിന്‍ യാത്രക്കിടെ പൊലീസുകാരിയുടെ രണ്ടര പവന്‍ സ്വര്‍ണ മാല നഷ്ടമായി; 12 മണിക്കൂറിനകം ആഭരണം കണ്ടെത്തി ഉടമസ്ഥയ്ക്ക് നല്‍കി റെയില്‍വേ പൊലീസ്

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ പൊലീസുകാരിയുടെ നഷ്ടപ്പെട്ട രണ്ടര പവന്‍ സ്വര്‍ണ മാല 12 മണിക്കൂറിനകം കണ്ടെത്തി ഉടമസ്ഥയ്ക്ക് നല്‍കി റെയില്‍വേ പൊലീസ് മാതൃകയായി. ചൊവ്വാഴ്ച രാവിലെയാണ് കുമ്പള പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ഷീജ എന്ന ഉദ്യോഗസ്ഥയുടെ രണ്ടര പവന്‍ സ്വര്‍ണ മാല മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ വച്ച് നഷ്ടമായത്. ട്രെയിനിലെ എസ് 2 കോച്ചിലെ യാത്രക്കാരിയായിരുന്നു അവര്‍. ട്രെയിന്‍ കുമ്പളയിലെത്തിയപ്പോഴാണ് മാല നഷ്ട കാര്യം ശ്രദ്ധയില്‍പെട്ടത്.തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊല്ലത്തുനിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. …

വിവാഹം കഴിഞ്ഞ് മൂന്നാംനാള്‍ നവവധു തൂങ്ങി മരിച്ച സംഭവം; 19 കാരനായ ആണ്‍സുഹൃത്ത് തൂങ്ങി മരിച്ചു

മലപ്പുറം: ആമയൂരില്‍ വിവാഹിതയായ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീര്‍ ചൊവ്വാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ആരോടും പറയാതെ സ്ഥലം വിടുകയായിരുന്നു. ഫെബ്രുവരി മൂന്നിനാണ് നവവധു ഷൈമ സിനിവര്‍ വീട്ടില്‍ തൂങ്ങി മരിച്ചത്. ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു. വിവാഹ ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു …

കരിന്തളത്തെ കോണ്‍ഗ്രസ് പ്രദേശിക നേതാവ് എ.യു ചാക്കോ അന്തരിച്ചു

കാസര്‍കോട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കരിന്തളം വാര്‍ഡ് പ്രസിഡന്റ് ഏണിയക്കാട്ട് എ.യു. ചാക്കോ(58)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചിമ്മത്തോടെ പരേതനായ ഉലഹന്നാന്റെയും എലിയാമ്മയുടെയും മകനാണ്. ഭാര്യ: ഷോബി ചാക്കോ. മക്കള്‍: അഞ്ജു ചാക്കോ (അങ്കമാലി), അഖില ചാക്കോ. മരുമകന്‍: ഡാര്‍വിന്‍ (അങ്കമാലി). സഹോദരങ്ങള്‍: ലിസ്സി (ബഡൂര്‍), സണ്ണി(ഭീമനടി), പരേതയായ മേരി(വരക്കാട്). സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കാലിച്ചാമരം സെന്റ് മേരിസ് പള്ളി സെമിത്തേരിയില്‍.

പനിബാധിച്ച് ഏഴുവയസുകാരി മരിച്ചു

ആലക്കോട്: ഏഴുവയസുകാരി പനി ബാധിച്ച് മരിച്ചു.വെള്ളാട് പാത്തന്‍പാറയിലെ കോളേക്കുന്നില്‍ വീട്ടില്‍ സാജുവിന്റെയും നിമ്മിയുടെയും ഇളയ മകള്‍ മരീറ്റ സാജുവാ(7)ണ് മരിച്ചത്.ആലക്കോട് നിര്‍മ്മല സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.ചൊവ്വാഴ്ച സ്‌കൂളില്‍ പോയി വന്ന കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരുവഞ്ചാലിലെ ജോസ് ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും രാത്രി 8.35 ഓടെ മരിച്ചു. രണ്ടു ദിവസം മുമ്പ് പനിയുണ്ടായിരുന്നു. സഹോദരങ്ങള്‍: ആല്‍ബര്‍ട്ട്, ത്രസീന. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് പാത്തന്‍പാറ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.

‘കോമ്പസുകൊണ്ട് മുറിവേൽപ്പിച്ചു; സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കി’; കോട്ടയത്ത് നഴ്‌സിംഗ് കോളേജിൽ ക്രൂര റാഗിംഗ്, അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

ഗാന്ധിനഗര്‍: കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ബുധനാഴ്ച പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിൻറെയും പരാതിയിലാണ് അറസ്റ്റ്. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും അതിക്രൂരമായ റാഗിംഗിന് ഇരയായിയെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ …

കുംഭമേളയ്ക്കിടെ വൈറലായ താരം ‘മൊണാലിസ’ മറ്റന്നാൾ കോഴിക്കോട് എത്തുന്നു; വിവരം പങ്കുവെച്ച് ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളിൽ താരമായ ‘മൊണാലിസ’ എന്ന പെൺകുട്ടി കോഴിക്കോട് വരുന്നു. ഫെബ്രുവരി 14നാണ് കോഴിക്കോട്‌ ചെമ്മണൂരിൽ മൊണാലിസ എത്തുന്നത്. താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വിഡിയോ ബോബി ചെമ്മണ്ണൂർ പങ്കുവെച്ചു. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ താരമായ പെണ്‍കുട്ടിയാണ് മൊണാലിസ. ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മാല വില്‍പ്പനക്കാരിയായ ‘മൊണാലിസ’ എന്ന മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കിയത്.മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ. …

ഫോണിൽ ബ്ലോക്ക് ചെയ്തു, വീട്ടിൽ വരുന്നത് വിലക്കി’; യുവതിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊച്ചി: ആലുവയില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ചത്.തന്നെ മൊബൈലില്‍ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടില്‍ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ടെസിയെ ആക്രമിക്കാന്‍ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. ആലുവയില്‍ സ്‌കൂട്ടറിലെത്തിയ യുവതിയെ പ്രതി ബൈക്ക് ഉപയോഗിച്ച് തടഞ്ഞു നിര്‍ത്തിയ ശേഷം ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഇതിനിടെ യുവതി ഓടി ഒരു വീട്ടിൽ അഭയം തേടി. ഇതോടെ …

ഉപ്പളയിൽ വെട്ടേറ്റു പരിക്കേറ്റ ആൾ മരിച്ചു; പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി

കാസർകോട്: ഉപ്പളയിൽ വെട്ടേറ്റു പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു. പയ്യന്നൂർ സ്വദേശി സുരേഷ് കുമാറാ(48)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സുരേഷിനെ പത്വാടി സ്വദേശി സവാദ്(23) ആണ് ടൗണിൽ വച്ച് വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ് നിലത്ത് വീണ സുരേഷിനെ നാട്ടുകാർ ഉടൻ തന്നെ ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പൊലീസിന്റെ സഹായത്തോടെ മംഗളൂരു വെൻലോക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മരണപ്പെട്ടതോടെ പ്രതിക്കു വേണ്ടിയുള്ള അന്വേഷണം മഞ്ചേശ്വരം പൊലീസ് ഊർജിതമാക്കി. ഉപ്പളയിലെ ഫ്ലാറ്റിലെ …

ഉപ്പളയിൽ ഒരാൾക്ക് വെട്ടേറ്റു; ഗുരുതരമായി പരിക്കേറ്റ പയ്യന്നൂർ സ്വദേശിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ഉപ്പളയിൽ ഒരാൾക്ക് വെട്ടേറ്റു. പയ്യന്നൂർ സ്വദേശി സുരേഷിനാണ് ഉപ്പള ടൗണിൽ വച്ച് വെട്ടേറ്റത്. നിരവധി കേസുകളിലെ പ്രതിയും പത്വാടി സ്വദേശിയായ യുവാവാണ് വെട്ടിയതെന്ന് പറയുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസ് എത്തി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഉപ്പളയിലെ ഫ്ലാറ്റുകളിൽ വാച്ചുമാനായി ജോലി ചെയ്യുകയാണ് സുരേഷ്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷിരിബാഗിലുവിൽ വീട്ടിൽ സൂക്ഷിച്ച മതിയായ രേഖകളില്ലാത്ത 17 ലക്ഷം രൂപ പിടികൂടി

കാസർകോട്: മതിയായ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച പണം പോലീസ് പിടിച്ചു. മധൂർ ഷിരിബാഗിലു സ്വദേശിയുടെ വീട്ടിൽ നിന്നാണ് 17.3 ലക്ഷം രൂപ കാസർകോട് ടൗൺ എസ്.ഐ കെ.പി.പ്രതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സംഘം കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് പണം കണ്ടെടുത്തത്. പിടികൂടിയ പണം സംബന്ധിച്ച റിപ്പോർട്ട് പൊലീസ് ബുധനാഴ്ച കോടതിയിൽ നൽകും. മതിയായ രേഖകൾ ഹാജരാക്കിയാൽ പണം വിട്ടുകൊടുക്കാൻ കഴിയുമെന്ന് പൊലീസ് അറിയിച്ചു.