മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്; സഹപ്രവർത്തകരെ വെടിവെച്ചുകൊന്ന് ജവാൻ ആത്മഹത്യ ചെയ്തു

ഇംഫാല്‍: മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്. രണ്ട് സഹപ്രവര്‍ത്തകരെ കൊന്ന് ജവാന്‍ ജീവനൊടുക്കി. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹവില്‍ദാര്‍ സഞ്ജയ്കുമാറാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സബ് ഇന്‍സ്‌പെക്ടര്‍ക്കും കോണ്‍സ്റ്റബളിനും നേരെ വെടിവെച്ചത്. ഇരുവരും ഉടന്‍ തന്നെ മരിക്കുകയായിരുന്നു. പിന്നാലെ സഞ്ജയ്കുമാര്‍ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.എഫ്-120 സിഒവൈ സിആര്‍പിഎഫിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫേല്‍ ക്യാംപിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് സംഭവം നടന്നത്. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന അടിസ്ഥാന ഘടകങ്ങൾ കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page