നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി ട്രെയിനിൽ നിന്ന് പുഴയിൽ വീണു; സ്വയം നീന്തി കയറി കളനാട് സ്വദേശി; യുവാവിനെ പുഴയിൽ തെരഞ്ഞ് നാട്ടുകാരും

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ വടകര മൂരാട് പുഴയിൽ വീണു. കാസർകോട് കളനാട് കാട്ടാക്കൽ സ്വദേശി മുസാഫർ(28) ആണ് ട്രെയിനിൽ നിന്ന് വീണത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെ കോയമ്പത്തൂർ മാംഗളൂർ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ്‌ സംഭവം. വടകര മൂരാട് റെയിൽവേ മേൽപ്പാലത്തിൽ ട്രെയിനെത്തിയപ്പോഴായിരുന്നു പുഴയിൽ വീണത്. ദൂരെ നിന്ന് ഇത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അതിനിടെ യുവാവ് പുഴയിൽ നിന്നും നീന്തി അവശ നിലയിൽ കരക്കെത്തി. നാട്ടുകാർ പുഴയിൽ ആരെയും കണ്ടെത്താത്തതിന് തുടർന്ന് കരയിൽ അന്വേഷിച്ചപ്പോഴാണ് അവശനിലയിൽ യുവാവിനെ കണ്ടത്. യുവാവിനെ സ്ഥലത്തെത്തിയ പൊലീസ് വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദേശത്ത് നിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയ മുസാഫർ ട്രെയിനിൽ കാസർകോടേക്ക് പോവുകയായിരുന്നു. വടകര പൊലീസ് കസ്റ്റഡിയിലെടുത്ത മുസാഫറിനെ ബന്ധുക്കൾ എത്തി വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page