ബന്ദിപ്പൂരിനടുത്ത് കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു

മൈസൂരു: വയനാടിനോടു ചേര്‍ന്നുള്ള ബന്ദിപ്പുര്‍ കടുവാ സങ്കേതത്തിനു സമീപത്തെ കര്‍ണാടക ഗ്രാമത്തില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. എച്ച്ഡി കോട്ട സര്‍ഗൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗദ്ദള്ള ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗദ്ദള്ള സ്വദേശി ഹുച്ചനായകയുടെ മകന്‍ അവിനാഷ് (22) ആണ് കൊല്ലപ്പെട്ടത്. ആറുമണിയോടെ കൃഷിയ്ക്ക് വെള്ളം നനയ്ക്കാനായി പോയപ്പോഴാണ് കാട്ടാന ആക്രമിച്ചുകൊന്നത്. വനാതിര്‍ത്തിയില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ ഗ്രാമീണ റോഡിലെത്തിയാണ് ആന യുവാവിനെ കൊന്നത്. മൂന്ന് ആനകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്ന് മാത്രമാണ് ആക്രമിച്ചതെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബി.ടി.ആര്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രഭാകരന്‍, ബി. ബേഗൂര്‍ ആര്‍.എഫ്.ഒ മഞ്ജുനാഥ് എന്നിവര്‍ സ്ഥലത്തെത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് 15 ലക്ഷം രൂപയുടെ ചെക്ക് സി.എഫ്.പ്രഭാകരന്‍ കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page