കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ മീപ്പുഗുരി ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിനു സമീപത്തെ സാക്ഷി നിലയത്തില്‍ വിനയകുമാര്‍ (55) ഹൃദയാഘാതം മൂലം മരിച്ചു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. 12 മണിയോടെ നെഞ്ചു വേദന അനുഭവപ്പെട്ട് എഴുന്നേറ്റപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിനയകുമാറിന്റെ ആകസ്മിക മരണം നാടിനെയും സഹതൊഴിലാളികളെയും കണ്ണീരിലാഴ്ത്തി. പരേതനായ വിട്ടല-ഭവാനി ദമ്പതികളുടെ മകനാണ്. ഭാര്യ: സരസ്വതി. മക്കള്‍: സാക്ഷി, സുഖി. സഹോദരങ്ങള്‍: ഗണേശ, നാഗരാജ.
