കാസര്‍കോട്: സ്‌കൂളിലേക്കു പോയ 17 കാരിയെ കാണാതായതായി പരാതി. മാതാവിന്റെ പരാതി പ്രകാരം കേസെടുത്ത മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. ഉപ്പളയ്ക്കു സമീപത്തു താമസക്കാരിയായ പെണ്‍കുട്ടിയെ ആണ് കാണാതായത്. വ്യാഴാഴ്ച പതിവുപോലെ സ്‌കൂളിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
