വീട്ടിയടുക്കം അംഗനവാടി പരിസരത്ത് പുലി ! ഇന്ന് പുലർച്ചെ ടാപ്പിങ്ങിന് ഇറങ്ങിയ തൊഴിലാളിയാണ് പുലിയെ കണ്ടത്

കാസർകോട്: ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും പുലിയിറങ്ങി. മുളിയാർ, വീട്ടിയടുക്കത്താണ് പുലിയെ കണ്ടത്. അംഗനവാടി പരിസരത്താണ് പുലി പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ച്ച പുലർച്ചെ 5.45 ന് റബ്ബർ ടാപ്പിംഗിനു പോവുകയായിരുന്ന സജി എന്നയാളാണ് പുലിയെ കണ്ടത്. ഉടൻ തന്നെ പരിസരവാസികളെ വിവരമറിയിച്ചു. നെഞ്ചിടിപ്പോടെയാണ് മലയോരത്തെ ജനങ്ങൾ ദിവസങ്ങൾ തള്ളിനീക്കുന്നത്. മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലെ പയസ്വിനിപ്പുഴയോട് ചേർന്ന ഗ്രാമങ്ങളിൽ പുലിയിറങ്ങുന്നത് കൂടിവരികയാണ്. കാനത്തൂർ, വീട്ടിയടുക്കം, മൂടയംവീട്, നെയ്യംകയം, കൊട്ടംകുഴി, പാണൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വളർത്തുമൃഗങ്ങളെ കാണാതാവുന്നത് സാധാരണയാണ്. ഇടക്കിടെ …

‘നല്ല കള്ള് ആ ഷാപ്പിൽ കിട്ടും’; കൊച്ചിയിൽ അതിഥി തൊഴിലാളിയെ കബളിപ്പിച്ച് മൊബൈൽ ഫോണും പണവും കവർന്ന യുവാവ് പിടിയിൽ

മൂവാറ്റുപുഴ: നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത് (21) നെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.ആന്ധ്രാപ്രദേശ് സ്വദേശിക്കാണ് പണവും ഫോണും നഷ്ടമായത്. കക്കാട്ടുപാറ ഷാപ്പിൽ വച്ചാണ് യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ പരിചയപ്പെട്ടത്. ഇരുപ്പച്ചിറ ഷാപ്പിൽ നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് അജിത്ത് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഷാപ്പിലെത്തി രണ്ട് പേരും കള്ളുകുടിച്ചു. തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കാനെന്ന് …

മന്നിപ്പാടിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട്: കുഡ്ലു മന്നിപ്പാടിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഡ്ലു വിവേകാനന്ദ് നഗര്‍ സ്വദേശി സുനില്‍ കുമാര്‍(29), കുഡ്ലു എന്‍എം കോംപൗണ്ട് സ്വദേശി പി ഹരീഷ്( 35), കുഡ്‌ലു ആര്‍ഡി നഗര്‍ സ്വദേശികളായ കെ വിശ്വസ്(37), കെ ആതിഷ്(38)എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മുന്‍ വിരോധത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാതി പത്തുമണിയോടെ മന്നിപ്പാടിയിലെ രഞ്ജിത്ത് ഷെട്ടി(18), ഹര്‍ഷിദ്, അജേഷ് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഡി.എസ്.സി ഗ്രൗണ്ടിനു സമീപമുള്ള കടയ്ക്ക് സമീപം …

നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ബട്ടംപാറ മഹേഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാസര്‍കോട്: ജില്ലയിലെ നിരവധി അക്രമകേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗണ്ട ആര്‍ ഡി നഗര്‍ ബട്ടമ്പാറ സ്വദേശി ബട്ടമ്പാറ മഹേഷി(31)നെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. കാസര്‍കോട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കാസർകോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അക്രമം, കൊലപാതക ശ്രമം ഉള്‍പ്പെടെ 5 കേസുകള്‍ ഇയാൾക്കെതിരെ നിലവിലുണ്ട്.വര്‍ഷങ്ങളായി പൊതുജന സ്വൈര്യ ജീവിതത്തിന് ഭീഷണിയായും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചും ആണ് ഇയാളുടെ പ്രവൃത്തി. വര്‍ഗ്ഗീയ കൊലപാതകം, വധശ്രമം, അതിക്രമിച്ചു കയറി …

ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി പ്രണയമാകാം; അത് വിശ്വാസവഞ്ചനയല്ലെന്ന് കോടതി വിധി

ഭാര്യയ്ക്ക് മറ്റു പുരുഷന്മാരോടുള്ള അടുപ്പവും പ്രണയവും വിശ്വാസവഞ്ചനയായി കണക്കാക്കാന്‍ പറ്റില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭര്‍ത്താവിനെ കൂടാതെ മറ്റു പുരുഷന്മാരുമായി ഭാര്യ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാത്തിടത്തോളം കാലം ആ ബന്ധത്തെ ജാരവൃത്തി എന്ന് പറയാന്‍ ആകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ പേരില്‍ ഭാര്യക്ക് ജീവനാംശം നല്‍കാന്‍ ആകില്ലെന്നും ജസ്റ്റിസ് ജിഎസ് അഹ്ലുവാലിയയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. പാതിവ്രത്യ ഭംഗം അല്ലെങ്കില്‍ ജാരവൃത്തി എന്ന് ഒരു ബന്ധത്തെ വിശേഷിപ്പിക്കണമെങ്കില്‍ അവിടെ ഒരു ശാരീരികബന്ധം കൂടി ഉള്‍പ്പെട്ടിരിക്കണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മറ്റൊരു …

രണ്ടാംഭാര്യയുടെ പ്രേതത്തെ പേടി; സ്വപ്‌നത്തില്‍ വന്ന് ഉപദ്രവിച്ചു; 36 വര്‍ഷമായി സാരിയുടുത്ത് ഇവിടെ ഒരു ഭര്‍ത്താവ്

രണ്ടാംഭാര്യയുടെ പ്രേതത്തെ പേടിച്ച് 36 വര്‍ഷമായി സാരിയുടുത്ത് സ്ത്രീയായി ജീവിക്കുകയാണ് യുപിയിലെ ജൗണ്‍പൂര്‍ സ്വദേശി. മുമ്പ് ഒരു ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും അതുകൊണ്ടാണ് പുരുഷനായി ജീവിക്കുന്നത് ഉപേക്ഷിച്ച് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു.മൂന്ന് തവണയാണ് ഇയാള്‍ വിവാഹം കഴിച്ചത്. മരിച്ചുപോയ രണ്ടാം ഭാര്യയുടെ പ്രേതമാണ് ഇപ്പോള്‍ തന്നെ ഉപദ്രവിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. 9 മക്കളില്‍ ഏഴ് പേരും മരണപ്പെട്ടുവെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സ്ത്രീയായി ജീവിക്കുകയാണ്. പ്രേതങ്ങളെ പേടിച്ചാണ് ഈ ജീവിതരീതി പിന്തുടരുന്നതെന്നാണ് …

ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

വീട്ടിലെ ഗേറ്റ് തലയില്‍ വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഐശ്വര്യയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പിതാവ് കുട്ടിയെ സ്‌കൂളില്‍ നിന്നും സ്‌കൂട്ടറില്‍ തിരികെ വീട്ടിലേക്ക് പുറപ്പെട്ടിരുന്നു. ഗേറ്റിന്റെ മുന്നില്‍ കുട്ടിയെ ഇറക്കിവിട്ടു. പെണ്‍കുട്ടി വീടിന്റെ ഇരുമ്പ് ഗേറ്റ് തുറന്നു അകത്തു കടന്നു. പിതാവ് ഇരുചക്രവാഹനവുമായി പോയതിനുശേഷം ഇരുമ്പ് ഗേറ്റ് അടച്ചു. പെട്ടെന്ന് പെണ്‍കുട്ടിയുടെ മേല്‍ ഇരുമ്പ് ഗേറ്റ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ അയല്‍ക്കാരും …

യുവാവിനെ വീടിനടുത്തുള്ള ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: യുവാവിനെ വീടിനടുത്തുള്ള ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കടപ്പുറം സീറോഡിലെ മഹേന്ദ്രനാ(39)ണ് മരിച്ചത്. കോണ്‍ക്രീറ്റ് തൊഴിലാളിയായിരുന്നു.വെളളിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.മുനമ്പത്ത് അമ്പുവിന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങള്‍: സുരേന്ദ്രന്‍, രവീന്ദ്രന്‍, അനിത, പ്രേമ.

സിബിഐ ചമഞ്ഞ് മുന്‍ പ്രവാസിയുടെ മൂന്നേകാല്‍ കോടി തട്ടിയ സൂത്രധാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മുന്‍ പ്രവാസിയായ വയോധികനില്‍ നിന്നു മൂന്നേ കാല്‍ കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ സൂത്രധാരന്‍ അറസ്റ്റില്‍. ഗുരുവായൂര്‍, മൂലശ്ശേരി തൈക്കാട്ടില്‍ ഓട്ടോക്കാരന്‍ ഹൗസിലെ ടി.ഡി ഡെയ്ഞ്ചല്‍ ഡെന്നീസി(28)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബു അറസ്റ്റു ചെയ്തത്. പാളിയത്തുവളപ്പിലെ ഭാര്‍ഗവ(74)നില്‍ നിന്നാണ് പണം തട്ടിയത്. 2024 സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ മൂന്നു വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. മുംബൈ ടെലഫോണ്‍സില്‍ നിന്നു വിളിക്കുന്നുവെന്നു പറഞ്ഞാണ് സംഘത്തിലെ ഒരാള്‍ ഭാര്‍ഗവനെ ആദ്യമായി …

തുടരുന്ന ക്രൂരത: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിംഗിനു ഇരയാക്കി, കൈയ്യെല്ല് പൊട്ടിയ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കണ്ണൂര്‍: കോട്ടയത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗിംഗിനിരയാക്കിയ സംഭവം പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചയായതിനു പിന്നാലെ കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കയ്യെല്ല് പൊട്ടിച്ചു. കൊളവല്ലൂര്‍ പിആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ക്രൂരമായ പീഡനത്തിനു ഇരയായത്. വിദ്യാര്‍ത്ഥി തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. കയ്യെല്ല് പൊട്ടിയതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ബുധനാഴ്ചയാണ് സംഭവം. മര്‍ദ്ദിച്ചതിനു സീനിയര്‍ വിദ്യാര്‍ത്ഥികളായ ഫസല്‍, നൗഫല്‍, നഹിയാന്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു.

കുപ്രസിദ്ധ കവര്‍ച്ചാ സംഘം കണ്ണൂരില്‍ അറസ്റ്റില്‍; പിടിയിലായത് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട് എത്തിയപ്പോള്‍, മാരകായുധങ്ങളും പിടികൂടി

കണ്ണൂര്‍: വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട് എത്തിയ കുപ്രസിദ്ധ കവര്‍ച്ചാ സംഘം അറസ്റ്റില്‍. പറശ്ശിനിക്കടവ് കണ്ടന്‍ ഹൗസില്‍ ബിജു കണ്ടന്‍ (41), കണ്ണാടിപ്പറമ്പ് ക്രിസ്ത്യന്‍ കോളനിയിലെ കെ.ടി വര്‍ഗീസ് (45), അഴീക്കോട്, ചെമ്മശ്ശേരി, ചെമ്പിലകത്ത് വീട്ടില്‍ കെ. അന്‍ഫീല്‍ (34) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി രാത്രികാല പരിശോധനക്കിടയില്‍ കണ്ണൂര്‍, പഴയ ബസ് സ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷന് സമീപത്തു പതുങ്ങിയിരിക്കുകയായിരുന്നു സംഘം. സംശയം തോന്നി പിടികൂടി ചോദ്യം …

നീലേശ്വരത്തു നിന്നു വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റ കാര്‍ തിരുവനന്തപുരത്ത് കണ്ടെത്തി

കാസര്‍കോട്: നീലേശ്വരത്തു നിന്നു വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റ കാര്‍ ഏഴുമാസങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. മടിക്കൈ, കക്കാട്ടെ അഖിലിന്റെ കാറാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയിയുടെ സമര്‍ത്ഥമായ അന്വേഷണത്തില്‍ തിരുവനന്തപുരം, ബീമാപള്ളിക്കു സമീപത്തു വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്. നീലേശ്വരം എസ്.ഐ രതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മധുസൂദനന്‍ എന്നിവര്‍ കാറുമായി നീലേശ്വരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.2024 മെയ് മാസത്തിലാണ് അഖിലിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാര്‍ കരുവാച്ചേരി സ്വദേശിയായ അജ്മല്‍ വാടകയ്ക്ക് എടുത്തത്. കാര്‍ പിന്നീട് ഉടമയറിയാതെ സുള്ള്യ …

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; മൊബൈലില്‍ 18 പേരുടെ നഗ്ന ഫോട്ടോകള്‍, 3 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കണ്ണൂര്‍: അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. ഷാന്‍ മുഹമ്മദ്, അഖില്‍ ചാക്കോ, ഷാരോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. 18 പേരുടെ ചിത്രങ്ങളാണ് മുഖം മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയത്. അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് കേസ് എടുത്തത്. ഇവരുടെ മൊബൈലില്‍ നിന്ന് വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തി. ഒരു വിദ്യാര്‍ഥിനിയാണ് പ്രതികളുടെ ഫോണില്‍ നിന്ന് …

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് 15 കാരിയെ പീഡിപ്പിച്ചു; രണ്ടുമാസത്തോളം നിരന്തര പീഡനം, ഒടുവില്‍ സ്‌കൂളിലെ കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി എല്ലാം തുറന്നു പറഞ്ഞു; 50 കാരനായ പിതാവ് അറസ്റ്റില്‍

കൊല്ലം: കുളത്തുപ്പുഴയില്‍ 15 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് പിടിയില്‍. ജനുവരി 20ന് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം പിതാവ് മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് ഇത് പറഞ്ഞ് ഭീഷണിപ്പെടുത്തി രണ്ടു മാസത്തോളം നിരന്തരം പീഡനം തുടര്‍ന്നു. ഇതോടെ കുട്ടി മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. കുട്ടിയിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് രണ്ടുമാസത്തോളം പീഡനത്തിന് ഇരയാക്കിയ വിവരം …

സംശയം; ബേളയില്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമം

കാസര്‍കോട്: ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചു വരുന്നതിനിടയില്‍ യുവതിയെ മൂക്കിനു മര്‍ദ്ദിച്ചു കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചതായി പരാതി. യുവാവിനെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ബേള, വില്ലേജിലെ കുഞ്ചാര്‍ ഹൗസില്‍ കെ.എ ഖൈറുന്നീസ(37)യുടെ പരാതി പ്രകാരം അബ്ദുല്‍ റഹ്‌മാന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഖൈറുന്നീസയുടെ വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ഇരുവരും താമസം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ അബ്ദുല്‍ റഹ്‌മാന്‍ ഖൈറുന്നീസയുടെ കവിളില്‍ അടിക്കുകയും മുഷ്ടി ചുരുട്ടി മൂക്കില്‍ ഇടിക്കുകയും ചെയ്തുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ …

കാസര്‍കോട് മുന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ നീലേശ്വരത്തെ കെ.വി കമലാക്ഷന്‍ അന്തരിച്ചു

കാസര്‍കോട്: മുന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ നീലേശ്വരം സ്വദേശി കൊക്കരണി ഹൗസില്‍ കെ. വി കമലാക്ഷന്‍ (81) അന്തരിച്ചു. ഭാര്യ. ഭവാനി. മക്കള്‍. ശാലിനി (സ്വീഡന്‍), സന്തോഷ്(ന്യൂസിലാന്റ്). മരുമക്കള്‍: ഗണേഷ് (സ്വീഡന്‍), നിത.(ന്യൂസിലന്റ്). സഹോദരങ്ങള്‍: നാരായണന്‍ (റിട്ട.അദ്ധ്യാപകന്‍), ബാലകൃഷ്ണന്‍ (റിട്ട. ഡിസ്ട്രിക്ട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍), പരേതരായ ലക്ഷ്മി, നാരായണി.

മന്നിപ്പാടിയില്‍ ബൈക്കിലെത്തിയ സംഘം യുവാക്കളെ ആക്രമിച്ചു; അഞ്ചു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്

കാസര്‍കോട്: മുന്‍ വിരോധം കാരണം യുവാക്കളെ ആക്രമിച്ചതായി പരാതി. കൂഡ്‌ലു, മന്നിപ്പാടിയിലെ രജിത്‌ഷെട്ടി(18)യുടെ പരാതി പ്രകാരം സുനില്‍, ഹരീഷ്, വിച്ചു, ആദിഷ്, വിജിത്‌ഷെട്ടി എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. വ്യാഴാഴ്ച രാത്രി മന്നിപ്പാടി, ഗ്രൗണ്ടിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. ബൈക്കുകളിലെത്തിയ സംഘം ഇരുമ്പ് വടി, പഞ്ച് എന്നിവ കൊണ്ടു അക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.

ഉപ്പളയില്‍ വീണ്ടും അക്രമം; യുവാക്കളെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു, മൂന്നു പേര്‍ ആശുപത്രിയില്‍ 6 പേര്‍ക്കെതിരെ കേസ്, സംഭവം സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ

കാസര്‍കോട്: സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ ഉപ്പളയില്‍ വീണ്ടും അക്രമം. മൂന്നു യുവാക്കളെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉപ്പള, ഹിദായത്തു നഗര്‍, കസായിഗല്ലിയിലെ മുഹമ്മദ് ഷക്കീര്‍(20), ഉപ്പളയിലെ ഷേഖ് മുഹമ്മദ് നിഹാല്‍ (18), പത്വാടി, റോഡ് മജലിലെ മുഹമ്മദ് റിസ്‌വാന്‍(18) എന്നിവരുടെ പരാതി പ്രകാരം ഉപ്പള സ്വദേശികളായ മക്കു, മുര്‍ഷിദ്, സിലാല്‍, ഫൈസല്‍, സഫ് വാന്‍, അഷ്ഫാഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ബുധനാഴ്ച രാത്രി …