യുവതിയില്‍ നിന്നു 3.73 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 3,73,500 രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പാലക്കാട്, കൊല്ലങ്കോട് സ്വദേശി ചേനപ്പന്‍ തോട്ടം മണികണ്ഠ(42)നാണ് അറസ്റ്റിലായത്. കൊളവല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുമിത്ത് കുമാറും സംഘവും ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു യുവതിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. യുവതി പരാതി നല്‍കിയതോടെ ഇയാള്‍ നാട്ടില്‍ നിന്നു മുങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സമാനരീതിയില്‍ ഇയാള്‍ പലരില്‍ നിന്നും പണം തട്ടിയെടുത്തതായി സൂചനയുണ്ടെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page