കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: വീട്ടിലെ ബാത്റൂമിൽ  കുളിക്കുന്നതിനിടയിൽ 15 കാരൻ ഷോക്കേറ്റു മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പിൽ മുഹമ്മദ് റിയാസുദ്ദീൻ്റെയും ഷാഹിദയുടെയും ഏകമകനായ ജാസിം റിയാസ്(15) ആണ് മരിച്ചത്. കൊണ്ടു‍ർക്കര മൗണ്ട് ഹിറ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ജാസിം. ഞായറാഴ്ച ഉച്ചയോടെ
കുളിക്കുന്നതിനിടയിൽ ഷോക്കേറ്റ ജാസിമിനെ ഉടൻ പട്ടാമ്പി ആശുപത്രിയിലും പിന്നീട് ഒറ്റപാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. പോസ്റ്റമോർട്ടത്തിന് ശേഷം സംസ്കാരം തിങ്കളാഴ്ച നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തെക്കില്‍, പുത്തരിയടുക്കത്ത് പൊലീസിനു നേരെ അക്രമം; സംഭവം അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള യുവതിയുടെ സന്ദേശത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍, യുവതിക്കും പരിക്ക്
Scroll to top

You cannot copy content of this page