ന്യൂ മെക്‌സിക്കോ പാര്‍ക്കില്‍ നടന്ന വെടിവയ്പ്പ്: 3 മരണം; 15 പേര്‍ക്ക് പരിക്ക്

-പി പി ചെറിയാന്‍

ന്യൂ മെക്‌സിക്കോ: ന്യൂ മെക്‌സിക്കോ പാര്‍ക്കില്‍ വെടിവപ്പില്‍ 3 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട മൂന്നു പേരും പുരുഷന്മാരാണ്. 19 വയസ്സുള്ള രണ്ട് പേരും 16 വയസ്സുള്ള ഒരാളും ഇവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ 16 നും 36 നും ഇടയില്‍ പ്രായമുള്ളവരാണെന്നു പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി നടന്ന ഒരു അനുമതിയില്ലാത്ത കാര്‍ ഷോയില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.
രാത്രി 10:10 ഓടെയായിരുന്നു വെടിവയ്പ്പ്. സംഭവസമയത്ത് 200 പേര്‍ യംഗ് പാര്‍ക്കില്‍ ഷോയില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 60 റൗണ്ട് വരെ വെടിവെപ്പ് നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ ഏഴ് പേരെ ടെക്‌സസിലെ എല്‍ പാസോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലേക്ക് അയച്ചു. മറ്റ് നാല് പേരെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. ചികിത്സയിലുള്ള നാല് പേരുടെ നില വ്യക്തമല്ലെന്ന് ലാസ് ക്രൂസ് അഗ്‌നിശമന സേനാ മേധാവി മൈക്കല്‍ ഡാനിയല്‍സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാരണം വ്യക്തമായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page