യുവ ഐബി ഉദ്യോഗസ്ഥയുടെ മരണം; ദുരൂഹതയുണ്ടെന്ന് പിതാവ്, പൊലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യുവ വനിതാ ഇന്റലിജന്‍സ് ഓഫീസറുടെ മരണത്തില്‍ ദുരൂഹത. മകളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മരണപ്പെട്ട മേഘ(25)യുടെ പിതാവ് പത്തനംതിട്ട, അതിരുങ്കല്‍, കരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ റിട്ട. ഗവ ഐടിഐ പ്രിന്‍സിപ്പല്‍ മധുസൂദനന്‍ പൊലീസില്‍ പരാതി നല്‍കി. പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയാണ് മാതാവ്.ഫോറന്‍സിക് സയന്‍സ് കോഴ്‌സ് കഴിഞ്ഞ മേഘ ഒരു വര്‍ഷം മുമ്പാണ് എമിഗ്രേഷന്‍ ഐ.ബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ …

hammer

നായന്മാര്‍മൂലയില്‍ 16കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 40 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും

കാസര്‍കോട്: സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു നിന്ന പതിനാറുകാരിയെ ഗുരുതരമായ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയെന്ന കേസില്‍ യുവാവിനെ 40 വര്‍ഷത്തെ കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം കൂടി തടവ് അനുഭവിക്കണമെന്നു കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. ഇടുക്കി, ഉടുമ്പന്‍ചോല, കല്ലംപ്ലാക്കലിലെ ഷാമില്‍ കെ മാത്യു (35)വിനെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്.2016 നവംബര്‍ മാസത്തില്‍ നായന്മാര്‍മൂലയിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാനഗര്‍ പൊലീസ് …

തിമിരി ബാങ്കിലെ ജീവനക്കാരൻ സുനിൽകുമാർ അന്തരിച്ചു

കാസർകോട്: തിമിരി ബാങ്ക് ജീവനക്കാരനും മാവിലാകടപ്പുറം പന്ത്രണ്ടിൽ സ്വദേശിയുമായ എം സുനിൽകുമാർ (50) അന്തരിച്ചു. സിപിഎം മാവിലാകടപ്പുറം ബ്രാഞ്ച് മുൻ അംഗവും പന്ത്രണ്ടിൽ എകെജി ക്ലബ്ബ് മുൻ സെക്രട്ടറിയുമായിരുന്നു. പരേതരായ പി കുഞ്ഞമ്പുവിന്റെയും എം ദേവകിയു ടെയും മകനാണ്. ഭാര്യ: സജിനി (കാഞ്ഞങ്ങാട്). മക്കൾ: അവിനാഷ്, ആവണി. സഹോദരങ്ങൾ: അനിൽകുമാർ, സന്തോ ഷ്, ബിന്ദു, മധു, അനീഷ്, ഗീതാഞ്ജലി, പരേതനായ മണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഒരിയര സമുദായ ശ്മശാനത്തിൽ.

വർഷങ്ങളായി ലഹരി ഉപയോഗം, വിദ്യാർഥികൾക്കിടയിൽ‌ വിൽപനയും; എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ

പാലക്കാട്: വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും ഉൾപ്പെടെ നാലു പേർ പിടിയിൽ. വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിലാണ് എംഡിഎംഎയുമായി നാൽവർ സംഘം എക്സൈസിന്റെ പിടിയിലായത്.എറണാകുളം സ്വദേശിനിയായ അശ്വതി39), മകൻ ഷോൺ സണ്ണി(20), കോഴിക്കോട് സ്വദേശികളായ മൃദുൽ(29), അശ്വിൻ ലാൽ(24) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്.ബംഗളൂരുവില്‍ നിന്നും വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ് എക്‌സൈസ് പിടികൂടിയത്. ഉദ്യോഗസ്ഥരെ കണ്ട ഉടനെ കാർ നിർത്തിയില്ല. പിന്നീട് എക്സൈസ് കാർ …

കോഴിക്കോട് ബാലുശ്ശേരിയിൽ മൂത്തമകൻ അച്ഛനെ വെട്ടിക്കൊന്നു; എട്ടുവർഷം മുമ്പ് മാതാവും കൊല്ലപ്പെട്ടു, കൊലപ്പെടുത്തിയത് ഇളയ മകൻ

കോഴിക്കോട് : ബാലുശ്ശേരി പനായിയിൽ മകൻ്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. ബാലുശ്ശേരി പനായി ചാണോറ അശോകനാ(71)ണ് മരിച്ചത്. പ്രതിയായ മകൻ സുധീഷിനെ നാട്ടുകാരുടെ സഹായത്തോടെ ബാലുശ്ശേരി പൊലീസിൽ ഏൽപ്പിച്ചു. 10 വർഷം മുമ്പ് അശോകൻ്റെ ഭാര്യയെ ഇളയ മകൻ വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നാട്ടുകാർ അറിയുന്നത്. രാത്രി വീട്ടിൽ വെളിച്ചം കാണാത്തതിനാൽ അയൽ വാസികൾ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ ആണ് മരിച്ച നിലയിൽ അശോകനെ കാണുന്നത്. ഉച്ചക്ക് മുൻപ് കൊലപാതകം …

പുത്തൻ കാർ, ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നി വാഹനം പരിശോധിച്ചു, ഒന്നും കിട്ടിയില്ല, ഐഫോണിന്റെ കവറിനുള്ളിൽ എംഡിഎംഎ, ചെറുവത്തൂരിലെ യുവ വ്യാപാരി അറസ്റ്റിൽ

കാസർകോട്: എംഡി എം എ കൈവശം വെച്ച ചെറുവത്തൂരിലെ യുവ വ്യാപാരി അറസ്റ്റിൽ. ചെറുവത്തൂരിലെ ടൈൽ വ്യാപാരിയും ഉദിനൂർ പരുത്തിച്ചാൽ സ്വദേശിയുമായ എസി മുഹമ്മദ് ഷബീറി(42)നെയാണ്‌ ചന്തേര ഇൻസ്പെക്ടർ കെ പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പിലിക്കോട് മട്ടലായി ദേശീയപാതയിൽ നടന്ന വാഹന പരിശോധനയിലാണ് വ്യാപാരി കുടുങ്ങിയത്. പുത്തൻ കാറിലാണ് വ്യാപാരി എത്തിയത്. കാർ തടഞ്ഞു നിർത്തിയപ്പോൾ വ്യാപാരിയുടെ പരിഭ്രമം കണ്ടപ്പോൾ പൊലീസിന് സംശയം തോന്നി. തുടർന്ന് നടന്ന പരിശോധനയിൽ സംശയാസ്പദമായി …

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റി. കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ജയചന്ദ്രന്‍ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം ബുധനാഴ്ചയാകും പരിഗണിക്കുക.കഴിഞ്ഞ ജൂണ്‍ മാസം എട്ടാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരപരിധിയിലെ ഒരു വീട്ടില്‍ വച്ച് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നാലു വയസുകാരിയെ ഉപദ്രവിച്ചെന്നാണ് പരാതി. കോഴിക്കോട് കസബ പൊലീസാണ് പോക്‌സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഏഴ് …

532,000 ക്യൂബക്കാര്‍, ഹെയ്തിക്കാര്‍, നിക്കരാഗ്വക്കാര്‍, വെനിസ്വേലക്കാര്‍ എന്നിവരുടെ താല്‍ക്കാലിക പദവി ഹോംലാന്‍ഡ് സെക്യൂരിറ്റി റദ്ദാക്കി

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: ലക്ഷക്കണക്കിന് ക്യൂബക്കാര്‍, ഹെയ്തിക്കാര്‍, നിക്കരാഗ്വക്കാര്‍, വെനിസ്വേലക്കാര്‍ എന്നിവരുടെ നിയമപരമായ പരിരക്ഷകള്‍ റദ്ദാക്കുമെന്നും ഏകദേശം ഒരു മാസത്തിനുള്ളില്‍ അവരെ നാടുകടത്താന്‍ സാധ്യതയുണ്ടെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.2022 ഒക്ടോബര്‍ മുതല്‍ അമേരിക്കയിലേക്ക് വന്ന നാല് രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 532,000 ആളുകള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. സാമ്പത്തിക സ്‌പോണ്‍സര്‍മാരുമായി എത്തിയ അവര്‍ക്ക് യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വര്‍ഷത്തെ പെര്‍മിറ്റ് ലഭിച്ചു. ഏപ്രില്‍ 24ന് അല്ലെങ്കില്‍ ഫെഡറല്‍ രജിസ്റ്ററില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചതിന് …

എട്ടുവയസുകാരിയേയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

-പി പി ചെറിയാന്‍ സ്റ്റാര്‍ക്ക്(ഫ്‌ലോറിഡ):എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മുത്തശ്ശിയേയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്‌ലോറിഡയില്‍ നടപ്പാക്കി. അമേരിക്കന്‍ സമയം വ്യാഴാഴ്ച്ച വൈകുന്നേരം 8.15 നാണ് വിഷ മിശ്രിതം കുത്തിവെച്ച് പ്രതി എഡ്വേഡ് ജെയിംസ് സ്റ്റാര്‍ക്കിന്റെ(63)വധശിക്ഷ ഫ്ലോറിഡ സ്റ്റേറ്റ് ജയിലില്‍ നടപ്പാക്കിയത്.യു.എസ്. സുപ്രീം കോടതി വ്യാഴാഴ്ച ജെയിംസിന്റെ അന്തിമ അപ്പീല്‍ തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായത്.ഈ വധ ശിക്ഷ കൂടി നടപ്പാക്കിയതോടെ യുഎസില്‍ ഈ ആഴ്ച്ച നടത്തിയ നാലാമത്തെ വധശിക്ഷയാണിത്. ഒക്ലാഹോമയില്‍ സ്ത്രീയെ വെടിവെച്ചുകൊന്നതിന് …

ഹ്യൂസ്റ്റണ്‍ നിശാക്ലബ്ബില്‍ വെടിവയ്പ്പ്: 6പേര്‍ക്ക് പരിക്ക്, 4 പേര്‍ നില ഗുരുതര നിലയില്‍

-പി പി ചെറിയാന്‍ ഹ്യൂസ്റ്റണ്‍:ഞായറാഴ്ച പുലര്‍ച്ചെ ഹ്യൂസ്റ്റണിലെ ഒരു ആഫ്റ്റര്‍-ഹൗണ്‍സ് നൈറ്റ്ക്ലബ്ബില്‍ നടന്ന വെടിവയ്പ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. നൈറ്റ്ക്ലബ്ബില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് പേരെ പോലീസ് തിരയുന്നു.ഹില്‍ക്രോഫ്റ്റ് അവന്യൂവിലെ ഒരു സ്‌പോര്‍ട്‌സ് ബാറില്‍ പുലര്‍ച്ചെ 3 മണിയോടെ ഒന്നിലധികം പേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി പോലീസ് അസിസ്റ്റന്റ് ചീഫ് ജെയിംസ് സ്‌കെല്‍ട്ടണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വെടിയേറ്റ മൂന്ന് പേരെ ഹ്യൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയി, മറ്റ് മൂന്ന് …

220,000 സെഗ്വേ സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നു

-പി പി ചെറിയാന്‍ ന്യൂയോര്‍ക് :വീഴ്ചയില്‍ ഉപയോക്താക്കള്‍ക്ക് പരിക്കേല്‍ക്കുന്നതിനാല്‍ യുഎസിലുടനീളം വിറ്റഴിച്ച ഏകദേശം 220,000 സ്‌കൂട്ടറുകള്‍ സെഗ്വേ തിരിച്ചുവിളിക്കുന്നു. ഈ സ്‌കൂട്ടറുകള്‍ കൈവശമുള്ള ഉപഭോക്താക്കള്‍ ഉടന്‍ തന്നെ അവ ഉപയോഗിക്കുന്നത് നിര്‍ത്തി സെഗ്വേയുമായി ബന്ധപ്പെടുകയും സൗജന്യ അറ്റകുറ്റപ്പണി കിറ്റ് അഭ്യര്‍ത്ഥിക്കുകയും ചെയ്യണമെന്ന് കമ്പനി അറിയിച്ചു.യുഎസ് ഉപഭോക്തൃ ഉല്‍പ്പന്ന സുരക്ഷാ കമ്മീഷന്‍ അറിയിപ്പ് അനുസരിച്ച്, സെഗ്വേയുടെ നിനെബോട്ട് മാക്‌സ് G30P, മാക്‌സ് G30LP കിക്ക്സ്‌കൂട്ടറുകളിലെ മടക്കാവുന്ന സംവിധാനം ഉപയോഗത്തിനിടെ പരാജയപ്പെടാം. തിരിച്ചുവിളിച്ച സെഗ്വേ സ്‌കൂട്ടറുകള്‍ ചൈനയിലും മലേഷ്യയിലും നിര്‍മ്മിച്ചതും …

പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥിനിയുടെ ഉത്തരപേപ്പര്‍ പിടിച്ചുവാങ്ങി; പിന്നാലെ അധ്യാപകനെ പുറത്താക്കി വിദ്യാഭ്യാസവകുപ്പ്

മലപ്പുറം: പ്ലസ് ടു പരീക്ഷക്കിടെ വിദ്യാര്‍ഥിനിയുടെ ഉത്തരപേപ്പര്‍ പിടിച്ചുവാങ്ങിയ ഇന്‍വിജിലേറ്ററെ പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താക്കി. മറ്റൊരു വിദ്യാര്‍ത്ഥിനി സംസാരിച്ചതിനാണ് ഇന്‍വിജിലേറ്റര്‍ വിദ്യാര്‍ഥിനിയുടെ ഉത്തരപേപ്പര്‍ പരീക്ഷയ്ക്കിടെ പിടിച്ചുവെച്ചത്. സംഭവം വിവാദമായതോടെ പരീക്ഷാ കമ്മീഷണര്‍ അധ്യാപകനെ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയതായി പരീക്ഷാ കമ്മീഷ്ണര്‍ മാണിക്ക് രാജ് ഉത്തരവിറക്കി. സംഭവത്തില്‍ മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പിഎം അനില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇന്‍വിജിലേറ്റര്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ …

റൗണ്ടപ്പ് കളനാശിനി കേസില്‍ മൊണ്‍സാന്റോ രക്ഷിതാവിന് ഏകദേശം 2.1 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

-പി പി ചെറിയാന്‍ ജോര്‍ജിയ: റൗണ്ടപ്പ് കളനാശിനി കേസില്‍ മൊണ്‍സാന്റോ രക്ഷിതാവിന് ഏകദേശം 2.1 ബില്യണ്‍ ഡോളര്‍ ജോര്‍ജിയ ജൂറി നഷ്ടപരിഹാരം വിധിച്ചു. കമ്പനിയുടെ റൗണ്ടപ്പ് കളനാശിനിയാണ് തന്റെ കാന്‍സറിന് കാരണമെന്ന് പറഞ്ഞയാള്‍ക്ക് 2.1 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ജോര്‍ജിയയിലെ ഒരു ജൂറി ഉത്തരവിട്ടതായി വാദി ഭാഗം അഭിഭാഷകര്‍ പറഞ്ഞു.റൗണ്ടപ്പ് കളനാശിനിയുമായി ബന്ധപ്പെട്ട് മൊണ്‍സാന്റോ ദീര്‍ഘകാലമായി നേരിടുന്ന കോടതി പോരാട്ടങ്ങളിലെ ഏറ്റവും പുതിയ വിധിയാണിത്. വിധി റദ്ദാക്കാനുള്ള ശ്രമത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം ജോര്‍ജിയയിലെ കോടതിമുറിയില്‍ എത്തിയ …

ഞാന്‍ കൃസ്ത്യാനിയാണ്; പക്ഷെ മൃതദേഹം ദഹിപ്പിച്ച് ഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കണം: ഷീല

തിരുവനന്തപുരം: ഞാന്‍ കൃസ്ത്യാനിയാണെങ്കിലും മൃതദേഹം ദഹിപ്പിക്കണമെന്നും ഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കണമെന്നും മലയാളത്തിന്റെ താരറാണി ഷീല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ 77-ാം പിറന്നാള്‍ നിറവിലാണ്. 25-ാം വയസില്‍ തന്നെ വില്‍പ്പത്രം തയ്യാറാക്കി വച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.നല്ലൊരു ദാമ്പത്യ ജീവിതം ഇല്ലാതെ പോയതില്‍ വിഷമം ഉണ്ട്. ഇക്കാര്യം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തമിഴ് നടന്‍ രവിചന്ദ്രന്‍ ആയിരുന്നു ഭര്‍ത്താവ്. ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായി. ദാമ്പത്യബന്ധം രണ്ടരവര്‍ഷത്തിനപ്പുറത്തേക്ക് നീണ്ടു …

യുവ ഐ.ബി ഉദ്യോഗസ്ഥ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: യുവ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ മേഘ (24)യാണ് മരിച്ചത്. ചാക്ക റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.തിങ്കളാഴ്ച രാവിലെ ജോലി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നു മടങ്ങിയതായിരുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്നു വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പത്തനം തിട്ട സ്വദേശിനിയാണ് മേഘ.

ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ ‘ഹലോ’ സന്ദേശം അയച്ചു; പിന്നാലെ ക്രൂര മര്‍ദ്ദനം; 28 കാരന്റെ വാരിയെല്ലൊടിഞ്ഞു

ആലപ്പുഴ: ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ ‘ഹലോ’ സന്ദേശം അയച്ചതിന് പിന്നാലെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ അരൂക്കുറ്റി കണിച്ചിക്കാട് ജിബി(28)ന്റെ വാരിയെല്ലൊടിഞ്ഞു. ശ്വാസകോശത്തിന് ക്ഷതമേറ്റു. ആലപ്പുഴ വണ്ടത്താനം മെഡിക്കല്‍ കോളേജ് ആശുപത്രി ചികിത്സയിലാണ് യുവാവ് ഇപ്പോള്‍. നിരവധി കേസുകളില്‍ പ്രതിയായ പ്രഭിജിത്ത്, സുഹൃത്ത് സിന്തല്‍ എന്നിവര്‍ ചേര്‍ന്നാണ് ജിബിനെ മര്‍ദ്ദിച്ചത്. കാറില്‍ എത്തിയ രണ്ടുപേര്‍ അരൂക്കുറ്റി പാലത്തിന് സമീപത്തു നിന്ന് ജിബിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി മാത്താനം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിച്ചു. തുടര്‍ന്നായിരുന്നു ക്രൂരമര്‍ദ്ദനം. പിന്നീട് കാറില്‍ കയറ്റി ആളില്ലാത്ത …

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റു

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ടായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റു. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വച്ച് കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സ്ഥാനം ഒഴിയുന്ന പ്രസിഡണ്ട് കെ. സുരേന്ദ്രനില്‍ നിന്നു പാര്‍ട്ടി പതാക ഏറ്റുവാങ്ങി കൊണ്ടാണ് പുതിയ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തത്.ഐക്യകണ്‌ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയട്ടെയെന്നും പ്രഹ്‌ളാദ് ജോഷി സ്ഥാനാരോഹണ ചടങ്ങില്‍ പറഞ്ഞു.

നൃത്തച്ചുവടുകള്‍ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നവിധവുമായാല്‍ സിനിമകള്‍ക്കെതിരെ നടപടി; മുന്നറിയിപ്പുമായി വനിതാ കമ്മീഷന്‍

ഹൈദരാബാദ്: തെലുങ്ക് സിനിമകളിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകള്‍ക്കെതിരെതെലങ്കാന വനിത കമ്മീഷന്‍ രംഗത്തെത്തി. അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നതുമായ ഗാനങ്ങളും രംഗങ്ങളും തുടര്‍ന്നാല്‍ സിനിമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന സംസ്ഥാന വനിതാ കമ്മീഷന്‍. തെലങ്കാന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ശാരദ നെരെല്ല അടുത്തിടെ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ‘ചില ഗാനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകള്‍ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്ന്’ കമ്മീഷന് ‘നിരവധി പരാതികള്‍’ ലഭിച്ചതായി അവര്‍ പറഞ്ഞു. സിനിമ ഒരു ശക്തമായ മാധ്യമമാണെന്ന് കണക്കിലെടുത്ത് പരാതികള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും …