പുല്ലൂര്‍ പെരിയയില്‍ വീണ്ടും പുലി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വനപാലകര്‍, മാളത്തിനു സമീപത്ത് ക്യാമറ സ്ഥാപിച്ചു

കാസര്‍കോട്: ആഴ്ചകളുടെ ഇടവേളയ്ക്കു ശേഷം പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ പുലിയിറങ്ങി. തൊടുപ്പനം, കല്ലുമാളം പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് പുലിയെ കണ്ടത്. തൊടുപ്പനത്തെ ടി.വി കുഞ്ഞമ്പു കൃഷിയിടത്തില്‍ വെള്ളം തളിക്കുന്നതിനിടയിലാണ് പുലി നടന്നു പോകുന്നത് കണ്ടത്. ഉടന്‍ വീട്ടില്‍ പോയി മൊബൈല്‍ ഫോണുമായി എത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും പുലി സമീപത്തെ കുന്നിന്‍ ചെരുവിലേക്ക് ഓടിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശേഷപ്പയുടെ നേതൃത്വത്തില്‍ വനപാലകരെത്തി പരിശോധന നടത്തി. പുലിയുടേതെന്നു സംശയിക്കുന്ന നിരവധി കാല്‍പ്പാടുകള്‍ കണ്ടെത്തി. പുലി ഒളിച്ചിരുന്നതായി സംശയിക്കുന്ന മാളവും അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മാളത്തിനു സമീപത്തായി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ദൃശ്യം പതിഞ്ഞാല്‍ കൂട് വെക്കാനാണ് അധികൃതരുടെ തീരുമാനം. രാത്രിയിലും പുലര്‍ച്ചെയിലും പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page