ഡോ:ബാബു വര്‍ഗീസ് കാലഘട്ടത്തിന്റെ അപ്പോസ്‌തോലന്‍: സണ്ണിമാളിയേക്കല്‍

-പി പി ചെറിയാന്‍

ഡാളസ്: ലോകമെങ്ങും, ഒരു സഭയുടേയോ ഒരു പ്രത്യേക വിഭാഗത്തിന്റെയോ താങ്ങും തണലും ഇല്ലാതെ, സ്വതന്ത്രമായി ക്രിസ്തീയ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുവാന്‍ വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ബാബു വര്‍ഗീസ് കാലഘട്ടത്തിന്റെ അപ്പോസ്‌തോലനാണെന്നു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ്പ്രസിഡന്റ് സണ്ണിമാളിയേക്കല്‍ പറഞ്ഞു.
മാര്‍ച്ച് 20ന് മസ്‌കറ്റിലെ ഓള്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭാഷാ പഠനവും പരിചയവും ബിരുദാനന്തര ബിരുദവും നേടി, ലോക നേതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി ക്രിസ്ത്യന്‍ സുവിശേഷങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സംഭവിക്കുന്ന, കഷ്ടതകളും, കുരുതിയും, കണ്ടില്ലെന്ന് നടിക്കാതെ, ഫ്രീഡം ഓഫ് സ്പീച്ചിനു വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞുവെച്ച വ്യക്തിയാണ് ബാബു വര്‍ഗീസെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താനൊരു മാധ്യമപ്രവര്‍ത്തകനായി അറിയപ്പെടാനാണു ആഗ്രഹിക്കുന്നതെന്നു ലോകത്തിന്റെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും പല ഭാഷകളിലായി 29ലധികം പുസ്തകങ്ങള്‍ രചിക്കുന്നതിനും പ്രേരണയായതെന്നു ബാബു വര്‍ഗീസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page