നവജാത ശിശുവിനെ തലയ്ക്കടിച്ചു കൊന്നു; പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ചു, യുവതീയുവാക്കള്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: നവജാത ശിശുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച സംഭവത്തില്‍ കമിതാക്കള്‍ അറസ്റ്റില്‍. ചന്നമ്മനകിട്ടൂര്‍ താലൂക്കിലെ അംബഡഗട്ടി ഗ്രാമത്തിലാണ് സംഭവം. സിമ്രാന്‍ മൗലസാബ് മണിക്ക് ഭായ് (22), കാമുകന്‍ മഹാബലേഷ് രുദ്രപ്പ കമോജി (31) എന്നിവരെയാണ് കാത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ സിമ്രാന്‍ ഗര്‍ഭിണിയായി. അവിഹിതബന്ധം മറച്ചു വയ്ക്കുന്നതിനാണ് നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page