മൊഗ്രാലിലെ മുഹമ്മദ് ഹാഷിറിന് ഇന്ത്യന്‍ ആര്‍മിയിലേക്ക് സെലക്ഷന്‍: നാട് ആഹ്ലാദത്തില്‍

കുമ്പള: നിരവധി ഡോക്ടര്‍മാരെയും, എന്‍ജിനീയര്‍മാരെയും, അധ്യാപകരെയും, കായിക താരങ്ങളെയും, മാപ്പിള കവികളെയും വാര്‍ത്തെടുത്ത ഇശല്‍ ഗ്രാമത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ആര്‍മിയിലേക്കു യുവാവിന് സെലക്ഷന്‍ ലഭിച്ചു. നാട് ആഹ്ലാദനിമിഷം പങ്കുവെക്കുന്നു.
മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുള്ള-സുഹ്‌റ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹാഷിറിനാണ് അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് വഴി സെലക്ഷന്‍ കിട്ടിയത്. കൊല്ലത്ത് ഒരു ക്യാമ്പില്‍ പങ്കെടുത്ത് വരവെയാണ് സെലക്ഷന്‍ ലഭിക്കുന്നത്. അപ്പോയിന്മെന്റ് ലെറ്റര്‍ ലഭിച്ചാലുടന്‍ ട്രെയിനിങ്ങിനായി പുറപ്പെടും.
മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ് ഹാഷിര്‍ കൊല്ലത്ത് നിന്നാണ് അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് എക്‌സാമിനേഷനിലും, റാലിയിലും പങ്കെടുത്ത് സെലക്ഷന്‍ നേടിയത്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതിയാണ് അഗ്‌നിപഥ്. പരിശീലനം പൂര്‍ത്തിയായാല്‍ നാലുവര്‍ഷത്തേക്കാണ് സേനയില്‍ നിയമനം. കഴിവ് തെളിയിക്കുന്ന സേനാംഗങ്ങളില്‍ 25% പേരെ ഇന്ത്യന്‍ സേനയില്‍ സ്ഥിരമായി നിയമിക്കും. നേരത്തെ ഉണ്ടായിരുന്ന സൈനിക റിക്രൂട്ട്‌മെന്റ് രീതികള്‍ പൊളിച്ചെഴുതിയാണ് 2022ല്‍ കേന്ദ്രസര്‍ക്കാര്‍ കര-നാവിക വ്യോമസേനകളില്‍ അഗ്‌നിപഥ് എന്ന പേരില്‍ പുതിയ റിക്രൂട്ട്‌മെന്റ് നിയമനം കൊണ്ട് വന്നത്. കൂടുതലും സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് റിക്രൂട്ട്‌മെന്റ്. നൂറുകണക്കിന് യുവാക്കളാണ് ഇതുവഴി ഇന്ത്യന്‍ സേനയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

👍

RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page