ഭാര്യയുമായി അവിഹിത ബന്ധം: വാടക താമസക്കാരനെ വീട്ടുടമയും സുഹൃത്തുക്കളും ചേർന്ന് കൈകാലുകൾ ബന്ധിച്ചു വായയിൽ ടേപ്പ് ഒട്ടിച്ച് മർദ്ദിച്ച ശേഷം ജീവനോടെ കുഴിച്ചിട്ടു
റോഹ്തക്: ഭാര്യയുമായി അവിഹിത ബന്ധം കണ്ടെത്തിയ ഗൃഹനാഥൻ വാടക താമസക്കാരനായ യുവാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടു. ഹരിയാനയിലെ റോഹ്തക്കിൽ കഴിഞ്ഞ ഡിസംബർ 24 ആയിരുന്നു സംഭവം. മാസങ്ങളോളം നടത്തിയ കേസ് അന്വേഷണത്തെ തുടർന്ന് ഒരു സഹായിയെയും പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഹർദീപിൻ്റെ വീട്ടിലെ ഒരു മുറിയിൽ വാടകയ്ക്ക് താമസക്കാരനും റോഹ്തക് ബാബ മസ്ത് നാഥ് സർവ്വകലാശാലയിലെ യോഗ അധ്യാപകനുമായ ജഗ്ദീപിനെയാണ് ഭൂവുടമയും കൂട്ടുകാരും ചേർന്ന് കഴിഞ്ഞ ഡിസംബർ 24ന് കൈകാലുകൾ ബന്ധിച്ച് ക്രൂരമായി …