കാസര്‍കോട്: ഗള്‍ഫുകാരന്റെ ഭാര്യയെ വശീകരിച്ച് കോഴിക്കോട്ടെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചതായി പരാതി. 25കാരിയുടെ പരാതി പ്രകാരം ഭര്‍ത്താവിന്റെ സുഹൃത്തും കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ യുവാവിനെതിരെ വനിതാ പൊലീസ് സ്‌റ്റേഷനില്‍ ബലാത്സംഗത്തിനു കേസെടുത്തു.
2024 ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്റെ സുഹൃത്തും ബന്ധുവുമായ യുവാവ് പരാതിക്കാരിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
