സുഭാന്‍ഷു ശുക്ല ഐ.എസ്.എസില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശയാത്രികന്‍

പി പി ചെറിയാന്‍

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു(ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയ്ക്കു സ്വന്തമാകും. ശുക്ലയുള്‍പ്പെടെ നാലു യാത്രികരുമായുള്ള ആക്‌സിയോം ദൗത്യം (എഎക്‌സ്-4) മേയില്‍ ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍നിന്ന് പുറപ്പെടും. സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലാണ് യാത്ര. ദൗത്യത്തിന്റെ പൈലറ്റാണ് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്സും ചേര്‍ന്നാണ് എഎക്‌സ്-4 ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സനാണ് കമാന്‍ഡര്‍. ടിബോര്‍ കപു (ഹംഗറി), സാവോസ് ഉസ്നന്‍സ്‌കി നിസ്നീവ്‌സ്‌കി (പോളണ്ട്) എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കള്‍ വഹിച്ചുകൊണ്ടും യോഗാസനങ്ങള്‍ ചെയ്തുകൊണ്ടും ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുക എന്നതാണ് ശുഭാന്‍ഷു ശുക്ലയുടെ ലക്ഷ്യം ശ
സ്പേസ് എക്സ് ഡ്രാഗണില്‍ ഐഎസ്എസിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശയാത്രക്കാരനാകും ശുഭാന്‍ഷു ശുക്ല. 2,000 മണിക്കൂറിലധികം പറക്കല്‍ അനുഭവമുള്ള ശുക്ല, ഇന്ത്യയുടെ അഭിലാഷമായ ഗഗന്‍യാന്‍ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയില്‍ നിയുക്തനായ ഒരു ബഹിരാകാശയാത്രികന്‍ കൂടിയാണ്. 14 ദിവസത്തെ ദൗത്യത്തില്‍, ബഹിരാകാശയാത്രികര്‍ മൈക്രോഗ്രാവിറ്റിയില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page