കാസര്‍കോട്: യുവാവിനെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി കാരക്കാട് സ്വദേശി ദിനേശ(38)നാണ് മരിച്ചത്.തേപ്പ് ജോലിക്കാരനായ ദിനേശന്‍ ഒറ്റയ്ക്കാണ് വ്യാഴാഴ്ച വീട്ടിലുണ്ടായിരുന്നതെന്ന് പറയുന്നു. വെള്ളിയാഴ്ച രാവിലെ ബന്ധുവാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. തലയ്ക്ക് പരിക്കുമുണ്ട്. വിവരത്തെ തുടര്‍ന്ന് ബേഡകം പൊലീസ് സ്ഥലത്തെത്തി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.







