കാസര്‍കോട്: വിമുക്തഭടനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ആണൂര്‍ സ്വദേശി സി വേലായുധ(55)നാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെ പിലിക്കോട് മാനായി റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പരശുറാം എക്‌സപ്രസ് ട്രെയിന്‍ തട്ടിയാണ് മരണം. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയ്ക്ക് ആണൂരിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് പെരളം പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കും.







