മഞ്ചേരിയില്‍ എന്‍ഐഎ റെയ്ഡ്; നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മലപ്പുറം: മഞ്ചേരിയില്‍ 4 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. എസ്.ഡി.പി.ഐ ആനക്കോട്ട് പുറം ശാഖാ സെക്രട്ടറി ഇര്‍ശാദ്, കിഴക്കേത്തല ശാഖാംഗം ഖാലിദ് സെയ്തലവി, ചെങ്ങറയിലെ ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലുള്ളത്. ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നറിയുന്നു. കൊച്ചിയിലുളള എന്‍ഐഎ സംഘമാണ് റെയ്ഡ് നടത്തുന്നത്. കാരക്കുന്നിലെ ഷംനാദിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ അവിടെനിന്നും കണ്ടെത്താന്‍ കഴിയാത്ത ഇയാളെ കൊച്ചിയില്‍ നിന്നും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page