അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്; പ്രത്യേക സമ്മേളനത്തിനു ഇന്ന് അഹമ്മദാബാദിൽ തുടക്കം
അഹമ്മദാബാദ്: പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്ന നിർണായക തീരുമാനങ്ങളെടുക്കാൻ എഐസിസിയുടെ പ്രത്യേക സമ്മേളനത്തിനു അഹമ്മദാബാദിലെ സബർമതി തീരത്ത് ഇന്നു തുടക്കമാകും. രാവിലെ സർദാർ വല്ലഭായ് പട്ടേൽ സ്മാരകത്തിൽ വിപുലമായ പ്രവർത്തകസമിതി യോഗം നടക്കും. വൈകിട്ട് സബർമതി ആശ്രമത്തിൽ നടക്കുന്ന പ്രാർഥന സംഗമത്തിൽ നേതാക്കൾ പങ്കെടുക്കും. സമാപന ദിനമായ ബുധനാഴ്ചയാണ് കൺവൻഷൻ .ഡിസിസി അധ്യക്ഷപദത്തിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള ഭേദഗതികൾ യോഗത്തിൽ പാസായേക്കും. ഇതിന്റെ ഭാഗമായി 862 ഡിസിസി പ്രസിഡന്റുമാരുമായി ദേശീയ നേതൃത്വം ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ …
Read more “അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്; പ്രത്യേക സമ്മേളനത്തിനു ഇന്ന് അഹമ്മദാബാദിൽ തുടക്കം”