വെള്ളാപ്പള്ളിയുടെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും കോലം കത്തിച്ചു

പാലക്കാട്: എസ്എൻഡിപി പ്രവർത്തകർ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചു. പാലക്കാട്ടെ കൊല്ലങ്കോട് മുതലമടയിലാണ് കോലം കത്തിച്ചത്. വെള്ളാപ്പള്ളിയുടെ കോലം ലീഗ് പ്രവർത്തകർ കത്തിച്ചതിനു തൊട്ടു പിന്നാലെ ആയിരുന്നു ഇത്. മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും ആണെന്നും അവിടെ അഭിപ്രായം പറഞ്ഞാൽ ജീവിക്കാൻ കഴിയില്ലെന്നും മലപ്പുറത്തെ ചുങ്കത്തറയിൽ കഴിഞ്ഞദിവസം വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. ഈ പ്രസംഗത്തിനെതിരെ യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് ജാഗ്രത പാലിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page