ചക്ക തലയില്‍വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട്: ചക്ക തലയില്‍വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങല്‍ കോലഞ്ചേരി മിനി (53) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ പ്ലാവില്‍നിന്ന് ചക്ക ദേഹത്തുവീഴുകയായിരുന്നു.
പരിക്കേറ്റ് അബോധാവസ്ഥയിലായ മിനിയെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നട്ടെല്ലിന് ക്ഷതം പറ്റിയ മിനി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭര്‍ത്താവ്: പാലക്കോട്ട് ഉണ്ണികൃഷ്ണന്‍. മക്കള്‍: നികേഷ്, നിഷാന്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page