കളമശ്ശേരിയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥിനിയുടെ സംസ്കാരം ഇന്ന്

കാസർകോട്: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച എംബിബിഎസ് മൂന്നാംവർഷ വിദ്യാർഥിനി പി പി അമ്പിളി(23)യുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉദിനൂർ തടിയൻകൊവ്വൽ സ്വദേശിനിയായ അമ്പിളി ഞായറാഴ്ച പുലർച്ചയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അമ്പിളിയെ ശനിയാഴ്ച വൈകിട്ട് ഡിസ്ചാർജ് ചെയ്തിരുന്നു. വൈകീട്ട് നാലുമണിയോടെ ഹോസ്റ്റൽ മുറിയിൽ എത്തിയെന്ന് ഒപ്പം താമസിക്കുന്ന സഹപാഠി പറയുന്നു. 5 മണിക്ക് സഹപാഠി മറ്റൊരു കൂട്ടുകാരിക്കൊപ്പം എറണാകുളത്തേക്ക് പോയിരുന്നു. രാത്രി 11 മണിക്ക് സഹപാഠി തിരിച്ചെത്തിയപ്പോൾ മുറിയിൽ തൂങ്ങിയ നിലയിലാണ് അമ്പിളിയെ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് പിലിക്കോട് കരക്കേരുവിലെ പിതാവിന്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് തടിയൻകൊവ്വലിലെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിനുശേഷം സംസ്കാരം നടക്കും. പുതിയപുരയിൽ ചന്ദ്രന്റെയും ഗീതയുടെയും മകളാണ്. സഹോദരി പിപി ദില്‍ന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page