തൃശൂർ: ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ ടി.കെ. വാസുദേവൻ (89) അന്തരിച്ചു. അന്തിക്കാട് തണ്ട്യേക്കൽ കുടുംബാംഗമാണ്. സിനിമയിലെ നൃത്തം, അഭിനയം, കലാസംവിധാനം എന്നീ മേഖലകളിൽ സജീവമായിരുന്നു. പി.വി. നാരായണനോടൊപ്പം ‘വിശ്വരൂപം'(1978), ശ്രീമൂലനഗരം വിജയനോടൊപ്പം എന്റെ ഗ്രാമം(1984) എന്നീ സിനിമകൾ സംവിധാനം ചെയ്തു. രാമു കാര്യാട്ട്, ജോണ് ഏബ്രഹാം, പി.എ. ബക്കർ, കെ.എസ്. സേതുമാധവൻ എന്നിവരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായിയായിരുന്നു.
