മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗിക ചൂഷണവും; യുവതിയുടെ പരാതിയില്‍ കുളൂര്‍ ഉസ്താദിനെ പൊലീസ് പൊക്കി

മംഗളൂരു: വിഷാദരോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒരുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മന്ത്രവാദി അറസ്റ്റില്‍. ഹെജമാഡി ഗുരുവായങ്കരെ സ്വദേശിയായ ജി. അബ്ദുള്‍ കരീം എന്ന കുളൂര്‍ ഉസ്താദ് ആണ് അറസ്റ്റിലായത്. മംഗളൂരു വനിതാ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നതനുസരിച്ച്, 2022 ലാണ് യുവതി ഉസ്താദിന്റെ അടുത്ത് ചികില്‍സയ്ക്കായി ആദ്യം പോയത്. സഹോദരിയുടെ ഭര്‍ത്താവിന്റെ ഉപദേശപ്രകാരമാണ് വിഷാദരോഗ ചികില്‍സയ്ക്ക് പോയത്. ഹെജാമാഡിയില്‍ താമസിച്ചിരുന്ന ഉസ്താദ് അബ്ദുള്‍ കരീം രോഗമുക്തക്കായി പ്രത്യേക മന്ത്രവാദം നടത്തണമെന്നും അതിന് വലിയ തുകവേണമെന്നും യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ചികില്‍സയ്ക്കായി യുവതി സഹോദരിക്കൊപ്പം നിരവധി തവണ മന്ത്രിവാദിയെ സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി 10ന് ഒറ്റയ്ക്കാണ് മന്ത്രവാദിയെ കാണാന്‍ പോയത്. മന്ത്രവാദം നടത്തുന്നതിനിടെ യുവതിയെ കയറി പിടിക്കുകയും മന്ത്രവാദത്തിന്റെ ഭാഗമാണ് ഇതെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ അന്ന് ചികില്‍സാ ചെലവായി 55000 രൂപ വാങ്ങുകയും ചെയ്തുവെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി പരാതികള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page