ഹൈബ്രിഡ് കഞ്ചാവ് കേസ്: നടന്‍ ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

കൊച്ചി: ആലപ്പുഴയില്‍ 3 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും അറസ്റ്റിലായ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. കഞ്ചാവുമായി അറസ്റ്റിലായ തസ്ലീമ, ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ളവര്‍ക്കു ലഹരി കൈമാറിയതായി മൊഴി നല്‍കിയതിനാല്‍ എക്‌സൈസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നീക്കം. താന്‍ ലഹരി വില്‍ക്കുകയോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്ന് നടന്‍ ഹര്‍ജിയില്‍ പറയുന്നു. കഞ്ചാവ് വേണോ എന്ന് തസ്ലീമ സന്ദേശം അയച്ചിരുന്നു. എന്നാല്‍ കളിയാക്കുകയാണെന്ന് കരുതി മറുപടി നല്‍കിയില്ല. അറസ്റ്റിലായാല്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ കൊച്ചിയില്‍ പുരോഗമിക്കുന്ന ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വരും. ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയില്‍ പറയുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും തസ്ലീമ മൊഴി നല്‍കിയിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page