7 രോഗികളുടെ മരണം; വ്യാജ ഡോക്ടറെ തേടി പൊലീസ്

ഭോപ്പാല്‍: വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ 7 പേര്‍ മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദാമോ സിറ്റിയിലെ ക്രിസ്ത്യന്‍ മിഷിനറി ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ലണ്ടനില്‍ നിന്നുള്ള ഹൃദ്രോഗവിദഗ്ധനായ ഡോ.എന്‍.ജോണ് കെം എന്ന പേരിലാണ് ഇയാള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 15 ശസ്ത്രക്രിയകള്‍ നടത്തിയതില്‍ 7 പേര്‍ മരിക്കുകയായിരുന്നു. പിന്നാലെ ആള്‍മാറാട്ടം നടന്നതായി ചൂണ്ടിക്കാട്ടി ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റ് ദീപക് തിവാരി പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നരേന്ദ്ര വിക്രമാദിത്യ യാദവെന്ന ആളാണു തട്ടിപ്പിനു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യാദവ് ആശുപത്രിയില്‍ കയറിപറ്റാന്‍ ചമച്ച വ്യാജ രേഖകളും കണ്ടെത്തി. തട്ടിപ്പ് പുറത്തായതോടെ ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മിഷനും സംഭവം അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page