സംശയം തോന്നാതിരിക്കാന്‍ നാലുവയസുകാരനെ കൂടെ കൂട്ടി, കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയത് 7 കിലോ കഞ്ചാവ്; രണ്ട് യുവതികളെ കയ്യോടെ പൊക്കി പൊലീസ്

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തിയ യുവതികള്‍ പൊലീസ് പിടിയില്‍. ഒഡീഷ സ്വദേശികളായ സ്വര്‍ണലത, ഗീതാഞ്ജലി ബഹ്റ എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിലുണ്ടായിരുന്ന
7 കിലോ കഞ്ചാവ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേര്‍ന്ന് പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ഇവര്‍ പിടിയിലായത്. സംശയം തോന്നാതിരിക്കാന്‍ നാല് വയസുള്ള ആണ്‍കുട്ടിയെ ഇവര്‍ കൂടെ കൂട്ടിയിരുന്നു. എന്നാല്‍ മുന്‍പും കഞ്ചാവ് കടത്തിയിട്ടുള്ള ഇവര്‍ രഹസ്യവിവരത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഒഡീഷയില്‍ നിന്നും പ്രത്യേകം പൊതിഞ്ഞ് ബാഗില്‍ ആക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. എസ്ഐമാരായ ജോസി ജോണ്‍, ഉണ്ണി, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
പ്രതികളെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page