വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണം; കാലിക്കറ്റ് സർവകലാശാല വിസിക്ക് കത്തു നൽകി ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം

മലപ്പുറം: റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം വൈസ് ചാൻസലർക്കു കത്തു നൽകി. സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജാണ് വൈസ് ചാൻസലർ പി. രവീന്ദ്രന് ഇതുസംബന്ധിച്ച കത്ത് നൽകിയത്.വേടൻ ലഹരിവസ്തുക്കളും പുലിപ്പല്ലും കൈവശം വച്ചതിന് അറസ്റ്റിലായ വ്യക്തിയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. വേടന്റെ പല വിഡിയോകളിലും മദ്യം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്നു. വേടന്റെ രചന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്, ഇയാൾ ജീവിതത്തിൽ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികൾ പകർത്താൻ വിദ്യാർഥികളെ …

വടകരയിൽ സിപിഎം നഗരസഭ കൗൺസിലറെ ഉൾപ്പെടെ കുത്തിപരിക്കേൽപ്പിച്ച കേസ്: 3 പേർ അറസ്റ്റിൽ

കോഴിക്കോട്: വടകര പുതുപ്പണത്ത് നഗരസഭ കൗൺസിലർ ഉൾപ്പെടെ സിപിഎമ്മുകാരെ കുത്തിപരിക്കേൽപ്പിച്ച കേസിൽ 3 പേർ അറസ്റ്റിൽ. പുതുപ്പണം കുന്താപുറത്ത് അജേഷ്(35), റിജേഷ്(32), വള്ളുപറമ്പത്ത് രബിത്ത് (36) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നിൽ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വായനശാലയുടെ മേൽക്കൂരയുടെ തകർന്ന ഷീറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഷീറ്റ് മാറ്റുന്നത് തൊട്ടടുത്ത വീട്ടിന് നാശനഷ്ടമാകുമെന്ന് പറഞ്ഞായിരുന്നു തർക്കം. സംഭവത്തിൽ സിപിഎം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വടകര നഗരസഭ …

സ്റ്റോപ്പില്‍ നിര്‍ത്താൻ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല, വിദ്യാർത്ഥിനിയെ ഇറക്കിവിട്ടത് രണ്ടു കിലോമീറ്റര്‍ അകലെയുള്ള സ്റ്റോപ്പിൽ, സ്വകാര്യ ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പ് മാറ്റിയിറക്കിയ സ്വകാര്യ ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരി-നിലമ്പൂര്‍ റൂട്ടില്‍ ഓടുന്ന എ വണ്‍ ബസിനാണ് പിഴ ചുമത്തിയത്. ബസിന്‌റെ ഡ്രൈവറെയും ട്രാഫിക് പൊലീസ് താക്കീത് ചെയ്തുവിട്ടു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. താമരശ്ശേരി പുതിയ ബസ്സ് സ്റ്റാന്റിൽ നിന്നും ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാനായി ബസ്സിൽ കയറിയ താമരശ്ശേരി ഗവ ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ നിർത്താൽ ആവശ്യപ്പെട്ടിട്ടും നിർത്താതെ രണ്ടു കിലോമീറ്റർ …

ആശങ്ക വേണ്ട; യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കില്ല, വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര ധനമന്ത്രാലയം

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്കു അധികചാർജ് ഈടാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ധനമന്ത്രാലയം. 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്കു മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം. പൊതുജനങ്ങളിൽ അനാവശ്യ ആശയക്കുഴപ്പവും ഭീതിയും സൃഷ്ടിക്കാൻ ഇത്തരം വ്യാജ പ്രചാരണങ്ങൾ കാരണമാകും. യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസർക്കാർ നയമെന്നും മന്ത്രാലയം വ്യക്തമാക്കി.ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികൾ ബാങ്കുകൾക്കും യുപിഐ സേവനദാതാക്കൾക്കും നെറ്റ് വർക്ക് ദാതാക്കൾക്കും …

പരിപാടി നടക്കുന്ന സ്ഥലത്തെത്തിയും മർദനം; കീബോർഡ് ആർട്ടിസ്റ്റിന്റെ തിരോധാനത്തിൽ ഭാര്യയ്ക്കും കുടുംബത്തിനും പങ്കെന്ന് ആരോപണം

തിരുവനന്തപുരം: കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിന്റെ തിരോധാനത്തിൽ ഭാര്യക്കും കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണവുമായി രഞ്ജുവിന്റെ കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തി. രഞ്ജുവിനെ കാണാതായി 7 ദിവസം പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് വെളിപ്പെടുത്തൽ.മേയ് 4നാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശി രഞ്ജു ജോണിനെ തിരുവനന്തപുരത്തു നിന്ന് കാണാതായത്. ആലപ്പുഴയിലെ പരിപാടിക്കു ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്. അവസാനം പരിപാടി കഴിഞ്ഞു പോയപ്പോൾ ഭാര്യവീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ രഞ്ജു ഭാര്യാവീട്ടിൽ എത്തിയില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു.രഞ്ജുവുമായി പ്രശ്നങ്ങളില്ലെന്ന …

450 ഗ്രാം ഹാഷിഷ് കാറിൽ കടത്തിയ കേസ്, കുമ്പള ചേടിക്കാവ് സ്വദേശിക്ക് രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

കാസർകോട്: കാറിൽ ഹാഷിഷ് കടത്തിയ കേസിൽ രണ്ടാം പ്രതിക്കു രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കുമ്പള ചേടിക്കാവ് സ്വദേശി എം മുഹമ്മദ് ഹനീഫി (30)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം. 2018 സെപ്തംബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 11 മണിക്ക് കാസർകോട് പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് അടിയിൽ വെച്ച് …

അടിമുടി ദുരൂത: കാലിലും കഴുത്തിലും ഇഷ്ടിക കെട്ടി ഫാം ഉടമയുടെ മൃതദേഹം ആറ്റിൽ, സിസിടിവി ക്യാമറകളും പ്രവർത്തന രഹിതം

വൈക്കം: കോട്ടയത്ത് കാണാതായ ഫിഷ്ഫാം ഉടമയുടെ മൃതദേഹം വൈക്കം തലയാഴം കരിയാറ്റിൽ നിന്നു കണ്ടെത്തി. വൈക്കം തോട്ടകത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിഷൽ വിപിൻ നായർ(52) ആണ് മരിച്ചത്. തിങ്കളാഴ്ച മുതലാണ് വിപിനെ കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ബുധനാഴ്ച വൈകിട്ട് 3ന് ഫാമിനു സമീപം കരിയാറ്റിൽ നിന്നു മൃതദേഹം ലഭിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഫാമിലെ താൽക്കാലിക ഷെഡ്ഡിൽ വിപിന്റെ കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു …

രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു: കേരളത്തിൽ 2223 കേസുകൾ, രോഗവ്യാപനത്തിനു കാരണം വകഭേദം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 7121 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്. 96 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആകെ രോഗികൾ 2223 ആയി. ഗുജറാത്ത് (1223) ഡൽഹി (757) സംസ്ഥാനങ്ങളിലും കേസുകൾ വർധിക്കുന്നു. ജെഎൻ.വൺ വകഭേദമാണ് പുതുതായി റിപ്പോർട്ട് ചെയ്യുന്ന 53% കേസുകൾക്കും കാരണം.

പണം തിരിമറി നടത്തിയ യുവതികളെ പിന്തുണച്ച് ബിന്ദു അമ്മിണി; ദിയക്കെതിരെയും വിമര്‍ശനം

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ കടയില്‍ സാമ്പത്തിക തിരുമറി നടത്തിയ യുവതികള്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി. കടയിലെ 3 ജീവനക്കാരുടെ അക്കൗണ്ടിലായി ഒരു വര്‍ഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ക്ക് പിന്തുണ അറിയിച്ച് ഫേസ് ബുക്കില്‍ കുറിച്ചത്. സ്ഥാപനത്തില്‍ നിന്ന് പണം വകമാറ്റിയിട്ടുണ്ടെങ്കില്‍ തൊഴിലുടമക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാവുന്നതാണെന്നും. അല്ലാതെതൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തികയല്ല ചെയ്യണ്ടതെന്നും ബിന്ദു പറയുന്നു. .ആള്‍ക്കൂട്ട വിചാരണ കുറ്റകരമാണ്. പെണ്‍കുട്ടികള്‍ …

മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ സിനിമയില്‍ നായികയാകുന്നു; ടൈറ്റില്‍ പ്രഖ്യാപിച്ചു

കൊച്ചി: മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന തേജാലക്ഷ്മി സിനിമയിലേക്ക്. നവാഗതനായ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ‘സുന്ദരിയായവള്‍ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. സ്റ്റെല്ല എന്ന ടൈറ്റില്‍ കഥാപാത്രമായാണ് തേജാലക്ഷ്മി എത്തുക. സര്‍ജാനോ ഖാലിദ് ആണ് സിനിമയിലെ നായകന്‍. ലാലു അലക്‌സും കനിഹയും ഉള്‍പ്പെടെ വന്‍ താരനിര സിനിമയിലുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ തേജാലക്ഷ്മിയുടെ റീലുകളും ടിക് ടോക് വിഡിയോകളും വൈറലായിരുന്നു. യുകെയില്‍ ഉപരിപഠനം നടത്തിയ തേജാലക്ഷ്മി വൈകാതെ സിനിമയില്‍ എത്തുമെന്ന് ഉര്‍വശിയും മനോജ് …

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് അടക്കം 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍കോട് അടക്കം 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, …

കോഴിക്കോട്ട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു, പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു. സ്‌കൂട്ടറിലെത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേക്കുള്ള റോഡില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇസാഫ് ബാങ്കിന്റെ ആവശ്യത്തിനായി പോവുകയായിരുന്ന അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണം ഇട്ട ബാഗ് കവര്‍ന്നത്. രാമനാട്ടുകരയിലെ അക്ഷയ ധനമിടപാട് കേന്ദ്രത്തിന് സമീപത്തുവച്ചാണ് സ്‌കൂട്ടറില്‍ മോഷ്ടാവെത്തിയത്. കവര്‍ച്ചക്ക് ശേഷം കറുത്ത …

തമിഴ് നാട് വിരുദുനഗറിലെ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; രണ്ട് തൊഴിലാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. 2 തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍കുറിശ്ശി സ്വദേശി സൗദമ്മാള്‍ (53), കണ്ടിയനേന്തലില്‍ കറുപ്പയ്യ (35) എന്നിവരാണ് മരിച്ചത്. കണ്ടിയനേന്തല്‍ സ്വദേശികളായ മുരുകന്‍ (45), പെച്ചിയമ്മാള്‍ (43), ഗണേശന്‍ (53) എന്നിവര്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു ജില്ലയിലെ കരിയപ്പെട്ടിയില്‍ അപകടം ഉണ്ടാകുന്നത്. ഏതാണ് 30 ത്തോളം മുറികളിലായാണ് ഇവിടെ പടക്കം നിര്‍മിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികള്‍ …

തനിച്ച് താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് കവര്‍ച്ച; പ്രതി മാസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

കണ്ണൂര്‍: തനിച്ച് താമസിക്കുന്ന വയോധികയെ ക്രൂരമായി ആക്രമിച്ച് കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതി മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അറസ്റ്റില്‍. ആസാം, ബാര്‍പേട്ട് ജില്ലയിലെ ഗരേ മാരി സ്വദേശി ജഷീദുല്‍ ഇസ്ലാ(36)മിനെയാണ് ധര്‍മ്മടം എസ്.ഐ ഷജീമും സംഘവും അറസ്റ്റു ചെയ്തത്. വടക്കുമ്പാട് പുതിയ റോഡ് കാരാട്ടുകുന്നില്‍ വാടകക്ക് താമസിക്കുന്ന നെട്ടൂര്‍ ബാലം ക്ഷേത്രത്തിന് സമീപത്തെ ചെറിയ തയ്യില്‍ ഹൗസില്‍ സി.പി.സുഗന്ധകുമാരിയെ(61) ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. 2025 ജനുവരി 17ന് രാത്രി 10 മണിക്കും …

മദ്യലഹരിയില്‍ ചീത്തവിളി; ചോദ്യം ചെയ്ത യുവതിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച അയല്‍വാസി അറസ്റ്റില്‍

കണ്ണൂര്‍: മുന്‍ വിരോധത്തെത്തുടര്‍ന്ന് യുവതിയുടെ ശരീരത്തില്‍ ചൂടാക്കിയ ചട്ടുകം വച്ച് പൊള്ളിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. പയ്യാവൂര്‍ വാതില്‍മടയിലെ തലക്കുളവന്‍ ബാബുവിന്റെ ഭാര്യ മഞ്ജുവിന്റെ പരാതിയില്‍ വേങ്ങയില്‍ ലൈജുവിനെയാണ് (38) പയ്യാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റു ചെയ്തത്. മദ്യപിച്ച് സ്ഥിരമായി ലൈജു ചീത്തവിളിക്കുന്നതിനെ യുവതി ചോദ്യംചെയ്തിരുന്നുവത്രെ. ഈ വിരോധത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ചട്ടുകം ചൂടാക്കി കൊണ്ടുവന്ന് യുവതിയുടെ ശരീരം പൊള്ളിക്കുകയായിരുന്നുവെന്നാണ് പരാതി. പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന 9.9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് ബൈക്ക് മോഷണം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി

കണ്ണൂര്‍: സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന 9.9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ആലക്കോട്, വെള്ളാട് നറുക്കുംകര സ്വദേശിയും ഇപ്പോള്‍ ശ്രീകണ്ഠപുരം കോട്ടൂരില്‍ താമസക്കാരനുമായ തേന്‍മാക്കുഴിയില്‍ ജോഷി പ്രകാശിനെയാണ് (23) ആലക്കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.എച്ച്.നസീബും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെ കരുവന്‍ചാലില്‍ വച്ചാണ് അറസ്റ്റ്. മംഗളൂരുവില്‍ നിന്ന് കഞ്ചാവ് വാങ്ങി മലയോര മേഖല കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ജോഷിയെന്ന് അധികൃതര്‍ പറഞ്ഞു. ഒരു മാസമായി ഇയാളെ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. സ്‌കൂട്ടിയിലും ഷോള്‍ഡര്‍ …

ചെര്‍ക്കള സംസ്ഥാനാന്തര പാത ഉടന്‍ ഗതാഗത യോഗ്യമാക്കണം: പി.ആര്‍. സുനില്‍

കാസര്‍കോട്: ചെര്‍ക്കളയില്‍ നിന്നും ജാല്‍സൂരിലേക്കുള്ള സംസ്ഥാനാന്തര പാതയിലെ പാതാളക്കുഴികള്‍ നികത്തി ഉടന്‍ ഗതാഗത യോഗ്യമാക്കാന്‍ മരാമത്തു മന്ത്രി ഉടന്‍ ഇടപെടണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍ ആവശ്യപ്പെട്ടു. മുഹമ്മദ് റിയാസ് പി.ആര്‍ പ്രവര്‍ത്തനത്തിന് അവധി നല്‍കി പൊതുമരാമത്ത് പണിയില്‍ ശ്രദ്ധിക്കണം. എല്ലാ വര്‍ഷവും മഴക്കാലത്തിനു മുന്നോടിയായി നടക്കാറുള്ള അറ്റകുറ്റപണികള്‍ ഇത്തവണ നടന്നിട്ടില്ല. കാറഡുക്ക പഞ്ചായത്തിലെ പടിയത്തടുക്ക മുതല്‍ ജാല്‍സൂര്‍ വരെയുള്ള ഭാഗം പൂര്‍ണമായും മഴ ആരംഭിക്കുന്നതിന് മുന്നേ തകര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെപോലെ ഈ …

നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പിഎസ് അബു അന്തരിച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് മരിച്ചത്. മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷനിലാണ് താമസം. കബറടക്കം രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബര്‍സ്ഥാനില്‍ നടക്കും.പായാട്ട്പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്‍ സാഹിബിന്റെയും പരേതയായ ആമിനയുടെയും മകനാണ്.ഭാര്യ: പരേതയായ നബീസ. മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്. മരുമക്കള്‍: മമ്മുട്ടി, സലീം, സൈനുദ്ദീന്‍, ജമീസ് അസീബ്.