റെഡ് അലർട്ട്; നാളെയും മറ്റന്നാളും കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർകോട്: ജില്ലയിൽ ജൂൺ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന്, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും മറ്റന്നാളും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ സാധാരണപ്രകാരം നടക്കും. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ …

18 വയസ്സുകാരി ജന്മദിനത്തിൽ കുഴഞ്ഞു വീണു മരിച്ചു, ദാരുണാന്ത്യം ബിരുദ പഠനത്തിനു അലോട്ട്മെന്റിനു കാത്തിരിക്കെ

പാലക്കാട്: ചിറ്റൂർ പൊൽപ്പുള്ളിയിൽ 18 വയസ്സുകാരി ജന്മദിനത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ചിറവട്ടം രാജൻ-ബിന്ദു ദമ്പതികളുടെ മകൾ ശ്രേയയാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് കുഴഞ്ഞു വീണത്. നാട്ടുകാർ ഉടൻ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ്ടുവിന് നല്ലേപ്പിള്ളി ശ്രീകൃഷ്ണ സ്കൂളിൽ നിന്നു മികച്ച മാർക്കോടെ ജയിച്ച ശ്രേയ ബിരുദ പഠനത്തിന് അലോട്ട്മെന്റിനായി കാത്തിരിക്കെയാണ് മരണമുണ്ടായത്.

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കി: പിരുമേടിനു സമീപം വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മലമ്പണ്ടാര വിഭാഗത്തിൽപെട്ട സീത (54) ആണ് മരിച്ചത്. ഇന്ന് വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾക്കാട്ടിൽ പോയ സീതയെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടം ഉൾപ്പെടെ പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വണ്ടിപെരിയാറിലും കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

മാടായിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ച കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

പഴയങ്ങാടി: ജനവാസകേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ച കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. മാടായി പഞ്ചായത്ത് പരിധിയിലെ വെങ്ങര, മാടായിപ്പാറ ചൈനാക്ലേ, തവരത്തടം ഭാഗങ്ങളില്‍ കര്‍ഷക രക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് രണ്ട് പന്നികളെ വെടിവെച്ചുകൊന്നത്. അഞ്ചിലധികം പന്നികളെ കാട്ടിലേക്ക് തുരത്തുകയും ചെയ്തു.ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങി ജീവനും സ്വത്തിനും കൃഷിക്കും പന്നികള്‍ ഭീഷണി സൃഷ്ടിച്ചതോടെയാണ് മാടായി പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചത്. കാട്ടുപന്നികളെ വെടിവെക്കുന്നതിന് അനുമതിയുള്ള കര്‍ഷകരക്ഷാസേനയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് പന്നിവേട്ട ആരംഭിച്ചത്. നിഷാദ് ജോണ്‍, …

കണ്ണൂര്‍ നഗരത്തിലെ കവര്‍ച്ച; നിരവധി മോഷണ കേസുകളിലെ പ്രതി സോനു അറസ്റ്റില്‍

കണ്ണൂര്‍: നിരവധി കവര്‍ച്ചാക്കേസില്‍ പ്രതിയായ യുവാവിനെ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. കൊയ്യം വളക്കൈ പുതുവേലില്‍ ഹൗസില്‍ സുനില്‍ ജോസഫ് എന്ന സോനു (28) ആണ് പിടിയിലായത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെ സഫിയ ബില്‍ഡിംഗ് മാര്‍ട്ടില്‍ നടന്ന കവര്‍ച്ചാക്കേസിലാണ് പ്രതിയെ പിടികൂടിയത്. ജൂണ്‍ ഒന്നിന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്. സ്ഥാപനത്തിലെ എമര്‍ജന്‍സി വിന്‍ഡോ വഴി അകത്ത് കയറിയായിരുന്നു കവര്‍ച്ച. 12,000 രൂപ വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, നാലായിരം രൂപ വിലവരുന്ന മൂന്ന് …

പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം; കളക്ടര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കി, മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തികരമായ പ്രവര്‍ത്തിചെയ്യുന്നുവെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍

കാസര്‍കോട്: വിമാനാപകടത്തില്‍ മരിച്ച ഏക മലയാളിയായ രഞ്ജിതയെകുറിച്ച് ഫേസ് ബുക്ക് പോസ്റ്റിന് താഴെ അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ കമന്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി കളക്ടര്‍ എ പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സാധ്യതയൊരുങ്ങി. ഇതിനായി കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ഇന്നു നല്‍കി. നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നുവെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു …

സ്വകാര്യബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവര്‍ന്ന പ്രതി ഷിബിന്‍ലാല്‍ പിടിയില്‍

കോഴിക്കേട്: സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് റോഡില്‍വച്ച് 40 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കൈമ്പാലം പള്ളിപ്പുറം മനിയില്‍ തൊടിയില്‍ ഷിബിന്‍ലാലി(35)നെ തൃശൂരില്‍ നിന്നാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 50,000 രൂപ കണ്ടെടുത്തു. രാമനാട്ടുകര ഇസാഫ് ബാങ്കിലെ ജീവനക്കാരന്‍ അരവിന്ദിന്റെ കൈയില്‍ നിന്നാണ് പണം ഷിബിന്‍ കവര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് പണം തട്ടിയതില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കോഴിക്കോട് യൂണിവേഴ്‌സിറ്റി പരിസരത്തു നിന്നുമാണ് ബസ് യാത്രക്കിടയില്‍ ഷിബിന്‍ ലാലിനെ പൊലീസ് പിടികൂടുന്നത്.തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കു …

വിമാന ദുരന്തത്തില്‍ മരണപ്പെട്ട രഞ്ജിതയെ ജാതീയമായി അപമാനിച്ച് കാസര്‍കോട്ടെ തഹസില്‍ദാര്‍, വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു, സര്‍വീസില്‍ നിന്ന് സസ്‌പെന്റുചെയ്തു

കാസര്‍കോട്; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച രഞ്ജിതയെ ജാതീയമായി അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ സര്‍വീസില്‍ നിന്ന് സസ്‌പെന്റുചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി താഹസില്‍ദാര്‍ പവിത്രനാണ് ഫേസ്ബുക്ക് വഴി, മരിച്ച രഞ്ജിതയെ അപമാനിച്ചത്. അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസില്‍ദാരുടെ പരാമര്‍ശം. പവി ആനന്ദാശ്രമം എന്ന ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്നാണ് അനുശോചന പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടത്. വിവാദമായതോടെ തഹസില്‍ദാര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഇയാളെ റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം …

മധുവിധു കഴിയും മുമ്പ് ഭര്‍ത്താവ് വിദേശത്തേക്ക് പോയി; ഖുശ്ബുവിന്റെ ആദ്യ വിമാനയാത്ര അവസാനയാത്രായായി, മരണം കവര്‍ന്നത് പ്രിയതമന്റെ അടുത്തേക്കുള്ള യാത്രയില്‍

അഹമ്മദാബാദ്: വിമാനാപകടത്തില്‍ മരിച്ചവരില്‍ നവവധുവും. രാജസ്ഥാനിലെ ബലോത്ര ജില്ലയില്‍ താമസിക്കുന്ന ഖുഷ്ബുവാ(21)ണ് മരിച്ചത്. ഭര്‍ത്താവ് ഡോ.മന്‍ഫൂല്‍ സിങിനെ കാണാന്‍ ലണ്ടനിലേക്ക് പോകുകയായിരുന്നു ഖുഷ്ബു. ആദ്യമായാണ് അവര്‍ ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്നത്, ഇത് അവരുടെ ജീവിതത്തിലെ അവസാന വിമാനയാത്രയായി മാറി. ജനുവരി 18 നായിരുന്നു ഖുശ്ബുവിന്റെ വിവാഹം.ജൂണ്‍ 10 ന് പോകാന്‍ ഖുശ്ബു ആദ്യം ഒരുങ്ങിയെങ്കിലും ആ ദിവസത്തേക്ക് ടിക്കറ്റ് ലഭിക്കാതിനാല്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് പിതാവ് മകളെ യാത്രയാക്കുവാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. തിരിച്ചുപോകുന്ന വഴിയാണ് …

അപ്പാര്‍ട്ട്‌മെന്റിന്റെ 12-ാം നിലയില്‍ നിന്ന് വീണ് 15കാരിക്ക് ദാരുണാന്ത്യം

ഉള്ളാള്‍: അപ്പാര്‍ട്ട്‌മെന്റിന്റെ 12-ാം നിലയില്‍ നിന്ന് വീണ് 15കാരിക്ക് ദാരുണാന്ത്യം. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുത്താറിലാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഡോക്ടര്‍ ദമ്പതികളായ മുംതാസ് അഹമ്മദിന്റെയും ഖമര്‍ജഹ ബാനുവിന്റെയും മകള്‍ ഹിബ (15) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സിലിക്കോണിയ റസിഡഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലെ 12-ാം നിലയില്‍ നിന്ന് താഴെ വീണു കിടക്കുന്നതാണ് അപ്പാര്‍ട്ട്‌മെന്റിലെ ആളുകള്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മാതാപിതാക്കള്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ ബാല്‍ക്കണിയിലെ …

ഇറാനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; ഇറാന്‍ സേനാ തലവനും രണ്ട് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ഇറാന്റെ ആണവ പ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു.അതേസമയം ശക്തമായി തിരിച്ചടിക്കുമെന്നു ഇറാന്‍ പ്രതികരിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന്‍ സലാമി കൊല്ലപ്പെട്ടതായി ഇറാനിയന്‍ ടെലിവിഷന്‍ അറിയിച്ചു. രണ്ടു മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇസ്രയേല്‍ ജാഗ്രതാ …

റെഡ് അലർട്ട്; ഉഡുപ്പി ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി

മംഗളൂരു: ഉഡുപ്പി ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ അങ്കണവാടികൾക്കും പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഇന്നു അവധി പ്രഖ്യാപിച്ചു. എന്നിരുന്നാലും എല്ലാ പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി, ബിരുദാനന്തര ബിരുദ, എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഐടിഐ കോളേജുകളും പതിവുപോലെ പ്രവർത്തിക്കും.കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ കനത്ത മഴ പെയ്യുന്നതിനാൽ ദുരന്ത നിവാരണ അതോറിറ്റി ചില മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും, തടാകങ്ങൾ, കടൽത്തീരങ്ങൾ, നദീതീരങ്ങൾ എന്നിവിടങ്ങളിലും കുട്ടികൾ പോകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും വെള്ളത്തിൽ …

ഹൃദയം മാറ്റിവയ്ക്കാൻ നാടൊന്നിച്ചു, ശസ്ത്രക്രിയ്ക്കുള്ള ശ്രമം വിഫലമായി, മണിപ്രസാദ് യാത്രയായി

കാസർകോട്: ഹൃദയ ശസ്ത്രക്രിയാക്കായി നാടുമുഴുവൻ കൈകോർത്തിട്ടും മണിപ്രസാദ് യാത്രയായി. ഹ്യദയവാൽവിന് തകരാർ സംഭവിച്ച് ചികിത്സയിലായിരുന്ന ചെമ്മനാട് ആലിച്ചേരി എരിഞ്ഞിക്കാലിലെ എ. മണി പ്രസാദ്(42) മരണത്തിനു കീഴടങ്ങി. മണിപ്രസാദ് ഗൾഫിൽ ജോലിചെയ്യുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് ഹൃദയവാൽവിന് തകരാറുണ്ടെന്നു കണ്ടെത്തിയത്. അവിടെ കുറെ കാലം ചികിത്സ നടത്തിയെങ്കിലും രോഗം ഭേദമാകാത്തതിനാൽ കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തി കണ്ണൂരിൽ സ്വകാര്യ ആശുപ ത്രിയിൽ ചികിത്സ ആരംഭിച്ചു. ലക്ഷങ്ങൾ ചിലവിട്ടാണ് ചികിത്സ നടത്തിയത്. അതിനിടയാണ് ഹൃദയം മാറ്റിവയ്ക്കണമെന്നു ഡോക്ട‌ർമാർ നിർദേശിച്ചത്. …

വിഷം കഴിച്ച് പൊലീസ് മേധാവിയുടെ ഓഫിസിലെത്തി യുവാവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വടകര: കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വിഷം കഴിച്ചെത്തിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. എടച്ചേരി സ്വദേശി കടവത്ത് പീടികയിൽ സഫീറാണ് ഓഫിസിലെത്തിയത്. എസ്പിയെ കാണണമെന്നും താൻ വിഷം കഴിച്ചിട്ടുണ്ടെന്നും പൊലീസുകാരോട് പറയുകയായിരുന്നു. ഉടൻ ഇയാളെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സഫീർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വിഷം കഴിക്കാനുണ്ടായ കാരണം വ്യക്തമല്ല.A young man arrived at the police chief’s office …

സംസ്ഥാനത്ത് അടുത്ത ഒരാഴ്ച മഴ കനക്കും, കാസർകോട് ഉൾപ്പെടെ 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അതിതീവ്ര മഴയ്ക്കും മണിക്കൂറിനു 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ജൂൺ 19 വരെ കനത്ത മഴ തുടരും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

അഹമ്മദാബാദ് വിമാനാപകടം; മരണസംഖ്യ ഉയരുന്നു, 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചു, മരിച്ചവരിൽ 24 പേർ വിമാനം വീണ സ്ഥലത്തുണ്ടായിരുന്നവർ, വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

അഹമ്മദാബാദ്: വിമാന ദുരന്തത്തിൽ 265 പേരുടെ മരണം സ്ഥിരീകരിച്ചു. 265 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ കനൻ ദേശായിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരണസംഖ്യ 290 കടന്നതായി ചില വിദേശ മാധ്യമങ്ങൾ പൊലീസിൽ നിന്ന് ലഭിച്ച കണക്കനുസരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ 241 പേരും മരിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. ബാക്കിയുള്ള 24 പേർ വിമാനം തകർന്നുവീണ ബിജെ മെഡിക്കൽ കോളജിലും പരിസര പ്രദേശങ്ങളിലും …

മലാപ്പറമ്പ് പെൺവാണിഭ കേസ്: പ്രതിയായ 2 പൊലീസുകാർ ഒളിവിൽ

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ പ്രതിചേർത്ത 2 പൊലീസ് ഉദ്യോഗസ്ഥർ ഒളിവിൽ. കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ. ഷൈജിത്ത്, സനിത്ത് എന്നിവരാണ് ഒളിവിൽ പോയത്. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അന്വേഷണ സംഘം ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് അറസ്റ്റിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഇവർ മുങ്ങിയത്. നേരത്തേ കേസിൽ പ്രതി ചേർത്തതിനു പിന്നാലെ ഇവരെ സസ്പെൻഡ് ചെയ്തിരുന്നു.മലാപ്പറമ്പിൽ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തിയെന്ന …

സ്കൂട്ടറിൽ ടിപ്പർ ഇടിച്ച് അപകടം, പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

ഇരിട്ടി: സ്കൂട്ടറിൽ ടിപ്പർ ലോറി യിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വള്ളിത്തോട് 32 ലെ പുളിങ്ങോട് ഹൗസിൽ പുളിയങ്ങോടൻ മുഹമ്മദ്കുട്ടി- സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്സൽ (19) ആണ് മരണപ്പെട്ടത്. ഉളിയിൽ ദാറുൽ ഹിദായ സ്ഥാപനത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ വളോരയിൽ വെച്ചായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തേക്ക് അഫ്സൽ സഞ്ചരിച്ച സ്കൂട്ടറിൽ ഏതിരെ വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഫ്സൽ കണ്ണൂർ സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെ …