വടകരയിൽ സിപിഎം നഗരസഭ കൗൺസിലറെ ഉൾപ്പെടെ കുത്തിപരിക്കേൽപ്പിച്ച കേസ്: 3 പേർ അറസ്റ്റിൽ

കോഴിക്കോട്: വടകര പുതുപ്പണത്ത് നഗരസഭ കൗൺസിലർ ഉൾപ്പെടെ സിപിഎമ്മുകാരെ കുത്തിപരിക്കേൽപ്പിച്ച കേസിൽ 3 പേർ അറസ്റ്റിൽ. പുതുപ്പണം കുന്താപുറത്ത് അജേഷ്(35), റിജേഷ്(32), വള്ളുപറമ്പത്ത് രബിത്ത് (36) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നിൽ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വായനശാലയുടെ മേൽക്കൂരയുടെ തകർന്ന ഷീറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഷീറ്റ് മാറ്റുന്നത് തൊട്ടടുത്ത വീട്ടിന് നാശനഷ്ടമാകുമെന്ന് പറഞ്ഞായിരുന്നു തർക്കം. സംഭവത്തിൽ സിപിഎം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വടകര നഗരസഭ കൗൺസിലറുമായ കെ.എം. ഹരിദാസൻ, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പ്രവർത്തകനായ ബിബേഷ് എന്നിവർക്കാണ് കുത്തേറ്റത്.ഗുരുകരമായി പരുക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു 2 പേരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page