കോഴിക്കോട്ട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു, പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു. സ്‌കൂട്ടറിലെത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേക്കുള്ള റോഡില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇസാഫ് ബാങ്കിന്റെ ആവശ്യത്തിനായി പോവുകയായിരുന്ന അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണം ഇട്ട ബാഗ് കവര്‍ന്നത്. രാമനാട്ടുകരയിലെ അക്ഷയ ധനമിടപാട് കേന്ദ്രത്തിന് സമീപത്തുവച്ചാണ് സ്‌കൂട്ടറില്‍ മോഷ്ടാവെത്തിയത്. കവര്‍ച്ചക്ക് ശേഷം കറുത്ത ജൂപിറ്റര്‍ വാഹനത്തില്‍ കയറിപ്പോവുകയായിരുന്നു ഇയാള്‍. ഇയാള്‍ കറുത്ത നിറം അടങ്ങിയ ടി ഷര്‍ട്ടാണ് ഉപയോഗിച്ചിരുന്നത്. വാഹനത്തില്‍ കയറുമ്പോള്‍ മഞ്ഞ റെയിന്‍കോട്ടും ധരിച്ചതായി പൊലീസ് പറയുന്നു. മോഷ്ടാവ് എത്തിയ ജൂപ്പിറ്റര്‍ സ്‌കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.


Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page