തമിഴ് നാട് വിരുദുനഗറിലെ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; രണ്ട് തൊഴിലാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. 2 തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍കുറിശ്ശി സ്വദേശി സൗദമ്മാള്‍ (53), കണ്ടിയനേന്തലില്‍ കറുപ്പയ്യ (35) എന്നിവരാണ് മരിച്ചത്. കണ്ടിയനേന്തല്‍ സ്വദേശികളായ മുരുകന്‍ (45), പെച്ചിയമ്മാള്‍ (43), ഗണേശന്‍ (53) എന്നിവര്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു ജില്ലയിലെ കരിയപ്പെട്ടിയില്‍ അപകടം ഉണ്ടാകുന്നത്. ഏതാണ് 30 ത്തോളം മുറികളിലായാണ് ഇവിടെ പടക്കം നിര്‍മിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികള്‍ ജോലിക്കായി എത്തിയപ്പോള്‍ താഴത്തെ നിലയിലെ മുറിയില്‍ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. ഈ മുറി പൂര്‍ണമായും അപകടത്തില്‍ തകര്‍ന്നു. സ്ഥലത്ത് കളക്ടറടക്കമുള്ളവര്‍ എത്തിയിരുന്നു. വടകരൈയിലെ രാജ ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള യുവരാജ് പടക്കശാലയിലാണ് സംഭവം. രജിസ്ട്രേഷന്‍ ഉള്ള പടക്ക നിര്‍മാണ സ്ഥാപനമാണിത്. സംഭവത്തില്‍ കരിയപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page