മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ സിനിമയില്‍ നായികയാകുന്നു; ടൈറ്റില്‍ പ്രഖ്യാപിച്ചു

കൊച്ചി: മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന തേജാലക്ഷ്മി സിനിമയിലേക്ക്. നവാഗതനായ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ‘സുന്ദരിയായവള്‍ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. സ്റ്റെല്ല എന്ന ടൈറ്റില്‍ കഥാപാത്രമായാണ് തേജാലക്ഷ്മി എത്തുക. സര്‍ജാനോ ഖാലിദ് ആണ് സിനിമയിലെ നായകന്‍. ലാലു അലക്‌സും കനിഹയും ഉള്‍പ്പെടെ വന്‍ താരനിര സിനിമയിലുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ തേജാലക്ഷ്മിയുടെ റീലുകളും ടിക് ടോക് വിഡിയോകളും വൈറലായിരുന്നു. യുകെയില്‍ ഉപരിപഠനം നടത്തിയ തേജാലക്ഷ്മി വൈകാതെ സിനിമയില്‍ എത്തുമെന്ന് ഉര്‍വശിയും മനോജ് കെ. ജയനും നേരത്തേ സൂചന നല്‍കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page