ഹൃദയാഘാതം; ശബരിമലയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പൊലീസുകാരൻ മരിച്ചു

പമ്പ: ഹൃദയാഘാതത്തെ തുടർന്ന് ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയൻ കെ കെ ആണ് മരിച്ചത്. ശബരിമലയിൽ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയിൽ ആയിരുന്നു. തിങ്കളാഴ്ച രാത്രി  നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.   സന്നിധാനത്തെ ആശുപത്രിയിൽ നിന്ന് ജയനെ പമ്പയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ പമ്പയിലേയ്ക്കുള്ള യാത്രക്കിടെ ചൊവ്വാഴ്ച  പുലർ‌ച്ചെ 12.44 ജയൻ മരിക്കുകയായിരുന്നു.  കോതമംഗലും കുട്ടമ്പുഴ സ്വദേശിയാണ്. രാവിലെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.

പ്രതികളുമായി ജയിലിലേക്ക് പോയ പൊലീസ് ജീപ്പിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചു, പ്രതികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

അടൂർ: പ്രതികളുമായി ജയിലേക്ക് പോയ പൊലീസ് ജീപ്പിന് പിറകിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ചു. പൊലീസുകാരും പ്രതികളും ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്. രാജൻ, സിപിഒമാരായ കെ.ഐ.മുഹമ്മദ് റഷാദ്, എസ്.സുജിത്ത് എന്നിവർക്കും അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോൺ ജോൺ(49), സിജു എബ്രഹാം (39) എന്നിവർക്കും ബസിൽ യാത്ര ചെയ്ത കായംകുളം സ്വദേശിയായ ഷീജ(52) എന്ന സ്ത്രീക്കും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടിന് അടൂർ സെൻട്രൽ ടോളിനു …

പാലത്തിന് ബലക്ഷയം; ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ബീഹാറിലേക്ക് കൊണ്ടുപോകവേ ചെക്ക്പോസ്റ്റില്‍ കുടുങ്ങി, സ്ഥലത്തേക്ക് ഭക്തരുടെ ഒഴുക്ക്

പട്‌ന: തമിഴ്നാട്ടിലെ മഹാബലിപുരത്ത് നിന്ന് ബിഹാറിലെ ക്ഷേത്രത്തിലേക്കു കൊണ്ടുപോകവേ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം വഴിയിൽ കുടുങ്ങി. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ എത്തിയെങ്കിലും പാലം കടക്കാനാവാതെ കുടുങ്ങുകയായിരുന്നു.അപകടാവസ്ഥയിലുള്ള പഴയ പാലത്തിലൂടെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പാലത്തിന് ഭാരം താങ്ങാനുള്ള ശേഷിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എഞ്ചിനിയര്‍മാര്‍ ആശങ്ക പങ്കുവെച്ചതോടെയാണ് യാത്ര വഴിമുട്ടിയത്. എസ്പി അവധേഷ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഉദ്യോഗസ്ഥര്‍ പാലം പരിശോധിച്ചു. പലയിടത്തും വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബാലത്തി ചെക്‌പോസ്റ്റിനടുത്ത് ശിവലിംഗം വഹിച്ചുകൊണ്ടുള്ള വാഹനം നിര്‍ത്തിയിട്ടതോടെ …

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട് : നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലരിക്കെയാണ് അന്ത്യം. സംവിധായകനും നടനുമായ മേജർ രവിയുടെ സഹോദരനാണ് കണ്ണൻ പട്ടാമ്പി. ഞായറാഴ്ച രാത്രി 11.40 ഓടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മേജർ രവി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും. കുട്ടിശങ്കരന്റെയും സത്യഭാമയുടെയും മകനാണ്. പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, …

വ്യായാമത്തിനായി കെട്ടിയ കയറില്‍ കഴുത്ത് കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം

പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോന്റെ മകള്‍ ആയിഷ ഹിഫയാണ് (11) മരിച്ചത്. വട്ടേനാട് ജി വിഎച്ച് എസ് എസ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്താണ് കുട്ടിക്ക് അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ വല്യമ്മമാർ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കയറില്‍ കുരുങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ സമീപവാസികളെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ …

അത്ഭുതകരമായ രക്ഷപ്പെടൽ; ബസ്സിനെ മറികടക്കുന്നതിനിടയിൽ സ്കൂട്ടർ യാത്രികൻ റോഡിൽ വീണു; കാർ വെട്ടിച്ച് യാത്രക്കാരനെ രക്ഷപ്പെടുത്തി ഡ്രൈവർ

കാസർകോട്: നീലേശ്വരത്ത് റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ അപകടത്തിൽപ്പെട്ടു. സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ചോയംകോടാണ് അപകടമുണ്ടായത്. വ്യാപാരിയായ മുകേഷ് ഭാസ്കരൻ വീട്ടിൽ നിന്ന് ചീമേനിയിലെ കടയിലേക്ക് പോകുമ്പോഴാണ് എതിരെ വരുന്ന സ്കൂട്ടർ യാത്രികൻ റോഡിൽ വീഴുന്നത് കണ്ടത്. സ്വകാര്യ ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടർ റോഡിന്റെ മധ്യത്തിൽ മറിയുകയായിരുന്നു. റോഡിൽ കിടക്കുന്ന ആളെ ഇടിക്കാതിരിക്കാൻ മുകേഷ് കാർ റോഡിന് പുറത്തേക്ക് വെട്ടിച്ച് റോഡരികിലെ മതിലിൽ ഇടിച്ചു നിർത്തുകയായിരുന്നു. റോഡിനോട് …

അബുദാബിയിലെ വാഹനാപകടത്തിൽ പെട്ട് മലയാളി കുടുംബം; സഹോദരങ്ങളായ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു കുട്ടികൾക്കും വീട്ടുജോലിക്കാരിക്കും ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി മലയൻ അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാർ (12), അയാഷ് (5), വീട്ടുജോലിക്കാരി പൊന്നാനി ചമ്രവട്ടം സ്വദേശിനി ബുഷ്‌റ എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫ്, ഭാര്യ ഷെരീഫ, ഇവരുടെ മറ്റ് രണ്ട് മക്കൾ എന്നിവരെ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അസമിന്റെ നില ഗുരുതരമാണ്. അബുദാബിയിൽ നിന്ന് അൽ …

മടക്കരയിലെ വ്യാപാരിയായിരുന്ന പി അബ്ദുള്ള അന്തരിച്ചു

ചെറുവത്തൂർ: മടക്കരയിലെ വ്യാപാരിയായിരുന്ന പി അബ്ദുള്ള (78)അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: കുഞ്ഞാമ്മദ്(ദുബായ്), കുഞ്ഞായിഷ, മുംതാസ്. മരുമക്കൾ: സുമയ്യ (എടച്ചാക്കൈ), റഷീദ്( നാഷണൽ ബേക്കറി), മൊയ്‌തു നെടുങ്കണ്ട (കുവൈറ്റ്‌).

ഉപ്പള ഭഗവതീ ക്ഷേത്രത്തിലെ കാരണവര്‍ രമേശ കാരണവര്‍ അന്തരിച്ചു; അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ക്ഷേത്ര സ്ഥാനീകന്‍ മരിച്ചു. ഉപ്പള ഭഗവതീ ക്ഷേത്രത്തിലെ കാരണവര്‍ രമേശ കാരണവര്‍(38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മംഗല്‍പാടി പ്രതാപ് നഗര്‍ സ്വദേശിയായ ഇദ്ദേഹം മുളിഞ്ച ഭണ്ഡാര തറവാട്‌ വീട്ടിലാണ് താമസിച്ചിരുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് ഭഗവതീ ക്ഷേത്രത്തിലെ കാരണവരായത്. മൃതദേഹം വൈകീട്ട് പ്രതാപ് നഗറിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കൃഷ്ണയുടെയും കുസുമയുടെയും മകനാണ്. കൃപയാണ് ഭാര്യ. മനസ്വി മകളാണ്. ഗണേശ, രമ്യ.

‘പൗര്‍ണമി ദിവസം നരബലി നടത്തിയാല്‍ സാമ്പത്തിക പ്രയാസം മാറും’; എട്ടുമാസം പ്രായമായ കുഞ്ഞിനെ ബലി നല്‍കാന്‍ നീക്കം, തറയും ഒരുക്കി, ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: എട്ടുമാസം പ്രായുമുള്ള കുഞ്ഞിനെ ബലി നല്‍കാനുള്ള നീക്കം ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥര്‍ തടഞ്ഞു. സംഭവത്തില്‍ ജനതാ നഗറില്‍ താമസിക്കുന്ന സെയിദ് ഇമ്രാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ഹോസ്‌കോട്ടയിലെ ജനതാ നഗറില്‍ ആണ് സംഭവം. പൗര്‍ണമി നാളായ ശനിയാഴ്ച കുഞ്ഞിനെ ബലി നല്‍കാനുള്ള നീക്കമാണ് ശിശു സംരക്ഷണ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞത്. വീട്ടിനുള്ളില്‍ ബലിത്തറയടക്കം സജ്ജമാക്കിയിരുന്നു. ഇമ്രാന്റെ വീട്ടില്‍ നടക്കുന്ന അസാധാരണ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സമീപവാസികള്‍ സംഭവം ആരായുകയായിരുന്നു. ഇമ്രാനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും …

പിതാവിന് പിന്നാലെ സഹോദരിയും യാത്രയായി; ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യര്‍ മസ്‌ക്കറ്റില്‍ അപകടത്തില്‍ മരിച്ചു

മസ്‌ക്കറ്റ്: ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യര്‍ മസ്‌ക്കറ്റില്‍ അപകടത്തില്‍ മരിച്ചു. പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ ഡോ.ആര്‍.ഡി.അയ്യരുടെയും ഡോ.രോഹിണി അയ്യരുടെയുടെയും മകളാണ്. ശനിയാഴ്ച ഉച്ചയോടെ മസ്‌കറ്റില്‍ ട്രക്കിങ്ങിനിടയില്‍ ഉണ്ടായ അപകടത്തിലാണു ശാരദ അയ്യര്‍ മരിച്ചതെന്നാണ് വിവരം. മൃതദേഹം മസ്‌കത്തിലെ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്. ഒമാന്‍ ഏയര്‍ മുന്‍ മാനേജരാണ്. കഴിഞ്ഞമാസം 11ന് ആണ് പിതാവ് ഡോ.ആര്‍.ഡി.അയ്യര്‍ അന്തരിച്ചത്. പിതാവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി നാട്ടില്‍ എത്തിയ ശാരദ കഴിഞ്ഞ …

ആറാംക്ലാസ് വിദ്യാര്‍ഥിയെ മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; എല്‍പി സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട്: മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. യുപി സ്‌കൂള്‍ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. നവംബര്‍ 29 നാണ് സംഭവം നടന്നത്. സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പിടിയിലായത്.എസ്സി വിഭാഗത്തില്‍പെട്ട കുട്ടിയെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് മദ്യം നല്‍കിയശേഷം പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുമ്പള പേരാലിലെ കട അടിച്ചുതകര്‍ത്ത സംഭവം; പിതാവും മക്കളുമടക്കം 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ആവശ്യപ്പെട്ട സാധനം നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുമ്പള പേരാലിലെ കട തകര്‍ത്ത സംഭവത്തില്‍ പിതാവും മക്കളുമടക്കം 4 പേര്‍ അറസ്റ്റില്‍. പേരാല്‍ സ്വദേശി സദാശിവ(48), മക്കളായ ശ്രാവണ്‍ രാജ്(21), സുദര്‍ശന്‍(25), ബന്ധു ശരത് കുമാര്‍(26) എന്നിവരെയാണ് കുമ്പള എസ്‌ഐ കെ ശ്രീജേഷും സംഘവും പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ മൊഗ്രാല്‍ പേരാലിലെ സിഎം സ്റ്റോഴ്‌സിലാണ് ഇവര്‍ അക്രമം നടത്തിയത്. കടയുടമ പേരാലിലെ അബ്ദുല്‍ റഹ്‌മാ(26)നെയും സഹോദരനായ ബിഎം രിഫായി(19)യെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സംഘമായി എത്തി കടയില്‍ …

ചിറ്റാരിക്കാല്‍ അരിമ്പയില്‍ മുന്‍ ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

ചിറ്റാരിക്കല്‍: യുവാവിനെ വീട്ടുവളപ്പിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചിറ്റാരിക്കാല്‍ അരിമ്പ ഓടക്കൊല്ലിയിലെ പൂക്കുടിയില്‍ വീട്ടില്‍ പി.പ്രിയേഷ്(45) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത്. ചിറ്റാരിക്കാല്‍ പൊലീസെത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം ചെറുപുഴ മോക്ഷതീരം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ചെറുപുഴ ടൗണിലെ മുന്‍ ഓട്ടോഡ്രൈവറായിരുന്നു. പൂക്കുടിയില്‍ വീട്ടില്‍ ഭാസ്‌ക്കരന്റെയും സരോജിനിയുടെയും മകനാണ്.ഭാര്യ: മനീഷ. രണ്ട് ആണ്‍മക്കളുണ്ട്. സഹോദരി: പ്രീതി(പയ്യന്നൂര്‍).

നോവായി ഋത്വിക്; കോളിച്ചാലിലെ ഏഴുവയസുകാരന്‍ പനിബാധിച്ച് മരിച്ചു

കാസര്‍കോട്: ഏഴുവയസുകാരന്‍ പനിബാധിച്ച് മരിച്ചു. കോളിച്ചാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി രുക്മാന്‍ഗഭയുടെ മകന്‍ ഋത്വിക് ആണ് മരിച്ചത്. ചെറുപനത്തടി സെന്‍മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മാണ്ഡ്യയിലെ ആശുപത്രിയില്‍ വച്ചാണ് കുട്ടി മരിച്ചത്. ക്രിസ്മസ് അവധിക്ക് കുടുംബത്തോടൊപ്പം ഋത്വിക് നാട്ടില്‍പോയിരുന്നു. അവിടെ വച്ച് പനിബാധിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ പനിമൂര്‍ച്ഛിച്ചാണ് മരണം. വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. ചൈത്രയാണ് മാതാവ്. ധനലക്ഷ്മി സഹോദരിയാണ്. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറാണ് പിതാവ്. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി …

വീട്ടമ്മ കോയിപ്പാടിയിലെ മകളുടെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: വീട്ടമ്മ കോയിപ്പാടിയിലെ മകളുടെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പഴയങ്ങാടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ ശാന്ത(68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോയിപ്പാടിയിലെ മകള്‍ ബബിതയുടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അടുത്തിടെയാണ് കോയിപ്പാടിയില്‍ മകള്‍ക്കൊപ്പം താമസിക്കാന്‍ എത്തിയത്. മറ്റുമക്കള്‍: മനോജ്, മഹേഷ്, മണി.

വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം: ഒളിവില്‍ പോയ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

പാലക്കാട്: ആലത്തൂരില്‍ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. പൊരുളിപ്പാടം സുരേഷ് ആണ് പൊലീസിന്റെ പിടിയിലായത്. പഴനിയില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാടൂരില്‍ പുറമ്പോക്കില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65 കാരിയെ സുരേഷ് കഴിഞ്ഞദിവസം ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പുലര്‍ച്ചെയാണ് മദ്യലഹരിയില്‍ ഇയാള്‍ വയോധികയുടെ താമസ സ്ഥലത്തെത്തിയത്. ഉറങ്ങുകയായിരുന്ന സ്ത്രീയ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ബഹളം വച്ചു. അതിക്രമത്തിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. പരിസരവാസികള്‍ ഓടിക്കൂടുന്നത് കണ്ട പ്രതി …

പുതുവല്‍സരാഘോഷ വിപണി ലക്ഷ്യമാക്കി ഒഡീഷയില്‍ നിന്ന് കഞ്ചാവെത്തിച്ചു; പൊലീസ് പരിശോധന കര്‍ശനമായി നടന്നതിനാല്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല, സ്വിഫ്റ്റ് കാറില്‍ സൂക്ഷിച്ച 21 കിലോ കഞ്ചാവ് പൊലീസ് പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: പുതുവല്‍സരാഘോഷ വിപണി ലക്ഷ്യമാക്കി ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന 21.450 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടപേര്‍ പിടിയിലായി. മംഗളൂരു ശാലേമജലു സ്വദേശിയും ചൊക്കബെട്ടുവില്‍ വാടകയ്ക്ക് താമസക്കാരനുമായ പ്രദീപ് പൂജാരി (32), മംഗളൂരു ചിത്രപുരയില്‍ താമസിക്കുന്ന വസന്ത(42) എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍, പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മംഗളൂരുവില്‍ വില്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ ഡിസംബര്‍ 29 ന് ഒഡീഷയില്‍ നിന്ന് കഞ്ചാവ് വാങ്ങിയതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.വില്‍പക്കായി ഒരു …