കള്ളപ്പണം വെളുപ്പിക്കല്‍; എസ് ഡി പി ഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി അറസ്റ്റില്‍

മുംബൈ: എസ് ഡി പി ഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാത്രി ബംഗ്‌ളൂരുവിലാണ് അറസ്റ്റ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി എഫ് ഐ)യുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച് അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധനിയമങ്ങള്‍ ലംഘിക്കുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനു ശേഷമാണ് അറസ്റ്റെന്നു ഇ ഡി വൃത്തങ്ങള്‍ പറഞ്ഞു. ഫൈസിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page