ഇരിട്ടി: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തില്‍ ഹൗസില്‍ കെ ജാനകി (92) ആണ് മരിച്ചത്. കടന്നല്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വീടിനു മുന്നില്‍ വെച്ചാണ് കടന്നല്‍ ആക്രമിച്ചത്. നിലത്തുവീണ ഇവരെ രക്ഷപ്പെടുത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരിച്ചു. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ കുഴിക്കണ്ടത്തില്‍ ഗോപാലന്‍. മക്കള്‍: ശിവന്‍, മിനി, ജയന്‍, ബിജു, ബിനു. മരുമക്കള്‍: തങ്കമ്മ (വയനാട്), ഹരി (വിളമന), കുമാരി, മിനി, സ്മിത.








