ചേവാര്‍ പാച്ചാണിപ്പുഴയില്‍ അനധികൃത മണല്‍കടത്ത്; രണ്ടുപേരെ ലോറി സഹിതം പിടികൂടി

കാസര്‍കോട്: ചേവാര്‍ പാച്ചാണിപ്പുഴയില്‍ നിന്ന് അനധികൃത മണല്‍കടത്ത് കുമ്പള പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. മണല്‍കടത്തിയ ലോറി കസ്റ്റഡിയിലെടുത്തു. ഷിറിയ സ്വദേശി രജിന്‍കുമാര്‍(29), ഇച്ചിലംകോട് വീരനഗര്‍ സ്വദേശി മുകേഷ്(27) എന്നിവരാണ് പിടിയിലായത്. എസ്‌ഐ വിവി സന്തോഷ്, എഎസ്‌ഐമാരായ അതുല്‍റാം, അജയ് എന്നിവരുടെ നേതൃത്വത്തിലാണ് മണല്‍ക്കടത്ത് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ കയ്യാറില്‍ പട്രോളിങ് നടത്തവേയാണ് മണല്‍ക്കടത്തുന്നതായി വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടന്ന വാഹന പരിശോധനയില്‍ മണ്ടേക്കാപ്പ് ഭാഗത്തുനിന്ന് പെര്‍മുദെ ഭാഗത്തേയ്ക്ക് ഒരു ലോറിയില്‍ മണല്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടു. തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ മണല്‍ക്കടത്തിന് യാതൊരുരേഖകളും ലോറിയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാര്‍ മുതലായ പൂഴി കളവ് ചെയ്തതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അറസ്റ്റുരേഖപ്പെടുത്തി. ഷിറിയ പുഴയില്‍ മാഫിയകളുടെ അനധികൃത മണല്‍ക്കടത്ത് തടയാന്‍ കുമ്പള പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page