പരിക്കേറ്റ് ആശുപത്രിയിലെത്തിയ ബൈക്ക് മോഷണക്കേസ് പ്രതി അറസ്റ്റില്‍; പൊലീസ് കാവലില്‍ ചികിത്സ

കുമ്പള: ബൈക്ക് പുറത്തുവച്ചു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചു തിരിച്ചിറങ്ങുന്നതിനിടയില്‍ ബൈക്ക് മോഷ്ടിച്ച ആളെ പൊലീസ് അറസ്റ്റു ചെയ്തു.
ബംബ്രാണയിലെ രവി എന്ന ഡബ്ബി രവിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിച്ചു നടന്നിരുന്ന പ്രതിയെ പൊലീസ് പിന്തുടരുകയായിരുന്നു. ഇതിനിടെ ഒരപകടത്തില്‍പ്പെട്ട ഡബ്ബി രവിയെ കുമ്പള സഹരണാശുപത്രിയിലേക്കു കൊണ്ടുവരുന്നുണ്ടെന്നു സൂചന ലഭിച്ച പൊലീസ് ആശുപത്രിയില്‍ കാത്തു നില്‍ക്കേ പ്രതി എത്തുകയും പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നു പ്രതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ പൊലീസ് സെല്ലില്‍ പൊലീസ് കാവലില്‍ ചികിത്സ തുടരുന്നുണ്ട്. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ്ജയാല്‍ ചോദ്യം ചെയ്യുമെന്നും ബൈക്ക് കണ്ടെടുക്കുമെന്നും എസ് ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ പറഞ്ഞു.
കഞ്ചിക്കട്ടയിലെ അജിത് കുമാറിന്റെ പള്‍സര്‍ ബൈക്കാണ് കവര്‍ച്ച ചെയ്തിരുന്നത്. കവര്‍ച്ച ചെയ്ത ബൈക്കില്‍ ഡബ്ബി രവി സഞ്ചരിച്ചിരിക്കുന്ന ദൃശ്യം സി സി ടി വിയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page