പല്ലിന്റെ ദ്വാരം അടക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: പല്ലിന്റെ ദ്വാരം അടക്കുന്നതിനായി ദന്തല്‍ ക്ലിനിക്കിലേക്ക് പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ഉപ്പള, കോടിബയലിലെ പരേതനായ ഭോജയുടെ ഭാര്യ സാവിത്രി (55)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
പല്ലിന്റെ ദ്വാരം അടക്കുന്നതിനായാണ് സാവിത്രി ഉപ്പളയിലെ ദന്തല്‍ ക്ലിനിക്കിലേക്ക് പോയത്. അടക്കുന്നതിനു മുന്നോടിയായി തരിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞു വീഴുകയായിരുന്നുവെന്നു പറയുന്നു. ഉടന്‍ ഉപ്പളയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് സാവിത്രിയെ പരിശോധിച്ച ഡോക്ടര്‍ അറിയിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. പരേതനായ രാഘവ-സുശീല ദമ്പതികളുടെ മകളാണ്. മക്കള്‍: രൂപേഷ്, രൂപിക. മരുമകന്‍: രഞ്ജിത്ത്. സഹോദരങ്ങള്‍: ചന്ദ്രാവതി, ശീലാവതി, സുരേഖ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page