കൊല്ലം: കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കൊട്ടാരക്കര വാളകം തെക്കേഅമ്പലക്കര പുത്തന്‍വീട്ടില്‍ ബിനോയിയുടെയും സിമിയുടെയും മകള്‍ അഹന്ന ബിനോയ് (11) ആണു മരിച്ചത്. വാളകം കോംപസ് ഗ്ലോബല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. അഞ്ചലിലെ കരാട്ടെ പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞദിവസം പരിശീലനത്തിനിടെയാണ് സംഭവം.
കുട്ടി കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഹന്നയ്‌ക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. അഹന്നയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും പ്രദേശവാസികളും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.







