കാസര്‍കോട്: വീടിന്റെ ടെറസില്‍ കയറി മാവിന്‍ കൊമ്പ് മുറിക്കുന്നതിനിടയില്‍ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കാഞ്ഞങ്ങാട്, അതിഞ്ഞാല്‍, തെക്കേപ്പുറത്തെ കമ്മാടത്ത് ഹൗസില്‍ കെ.പി അബ്ദുല്‍ ഹക്കിം(57) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ച്ച് 24ന് രാവിലെ പത്തു മണിയോടെയാണ് അപകടം ഉണ്ടായത്. വീടിനു മുകളിലേക്ക് ചാഞ്ഞുകിടന്നിരുന്ന മാവിന്റെ കൊമ്പ് മുറിക്കുന്നതിനിടയില്‍ ടെറസില്‍ നിന്നു താഴേക്ക് വീഴുകയായിരുന്നു.
ഭാര്യ: ഷംനത്ത്. മക്കള്‍: ഹാഷിര്‍, ഹാമിഷ്, ഹാത്തിം, മുഹമ്മദ്. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, കുഞ്ഞഹമ്മദ് സലാം, ഡോ. അബ്ദുല്‍ റഹ്‌മാന്‍, പരേതനായ ഹംസ.







