നിയമസഭാ തെരഞ്ഞെടുപ്പ് : കാസർകോട് ജില്ലയില്‍ നിരോധനാജ്ഞ
കാസർകോട്:കാസർകോട് ജില്ലയിൽ ഏപ്രിൽ 10 ന് രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനു ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ അര്‍ജുന്‍ പാണ്ഡ്യനാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത് . സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് വേളയില്‍ ക്രമസമാധാന നില നിലനിര്‍ത്തുന്നതിനുമായാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നതെന്നു ജില്ലാ കലക്ടർ അറിയിച്ചു.നിരോധന കാലയളവില്‍ ജില്ലയില്‍ നിയമവിരുദ്ധമായ സംഘം ചേരലുകള്‍ക്കോ പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയുണ്ടായിരിക്കില്ല. മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരോ പ്രചാരകരോ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ …
Read more “നിയമസഭാ തെരഞ്ഞെടുപ്പ് : കാസർകോട് ജില്ലയില്‍ നിരോധനാജ്ഞ”