മദ്യപിച്ച് വാഹനമോടിച്ചു; വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ അറസ്റ്റില്‍

സിഡ്നി: മദ്യപിച്ച് വാഹനമോടിച്ചതിന് മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണറും ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാര്‍ണറെ പൊലീസ് അറസ്റ്റുചെയ്തു. സിഡ്നിയിലെ മരൂബ്രയില്‍ വാഹന പരിശോധനയ്ക്കിടെയാണ് 39 കാരനായ താരം കുടുങ്ങിയത്. പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തെത്തിയപ്പോള്‍ വാര്‍ണര്‍ വാഹനം പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് വാര്‍ണര്‍ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. അനുവദനീയമായ പരിധിയേക്കാള്‍ ഇരട്ടിയിലധികം മദ്യം താരത്തിന്റെ ശരീരത്തിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചെങ്കിലും മെയ് മാസത്തില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2024-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാര്‍ണര്‍ നിലവില്‍ കമന്റേറ്ററായും ആഗോള ടി20 ലീഗുകളിലും സജീവമാണ്. നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ താരം ഓസ്ട്രേലിയ വിട്ടെങ്കിലും നിയമനടപടികള്‍ നേരിടാന്‍ തിരിച്ചെത്തേണ്ടി വരും.

2024 ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തൊട്ടുമുന്‍പാണ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്ഥാനെതിരെയായിരുന്നു വാര്‍ണറുടെ വിടവാങ്ങല്‍ ടെസ്റ്റ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page